Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫിക്കാവോ സ്റ്റേജ് മെഗാഷോയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും - ഭാരവാഹികൾ

08 Oct 2025 21:22 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഫിലിം ഇൻഡസ്ട്രീ

ആൻഡ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫയർ ഓർഗനൈസേഷൻ (ഫിക്കാവോ) ഏറ്റുമാനൂരിൽ സെപ്റ്റംബർ 27-ന് നടത്തിയ സ്റ്റേജ് മെഗാ ഷോ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫിക്കാവോ എന്ന സംഘടനയ്ക്ക് അംഗീകാരം ഇല്ലെന്നും,പണപിരിവ് നടത്തിയെന്നും ഊമക്കത്തുകൾ വഴി പരിപാടിയിൽ സംബന്ധിക്കാ മെന്ന് ഏറ്റിരുന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പരിപാടിയിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും ഫിക്കാവോപ്രസിഡൻ്റ്

ദിലീപ്കുമാർ നാട്ടകത്തെ ജാതി പേര് പറഞ്ഞു അധിക്ഷേപിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു.

ഏറ്റുമാനൂരിൽ വന്നു താമസിക്കുന്ന കലാകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളാണ് ഇതിനുപിന്നിൽ. സോഷ്യൽ മീഡിയ വഴിയും അപമാനപ്പെടുത്താൻ ശ്രമിച്ചു. ഇതേ തുടർന്ന് സ്റ്റേജ് ഷോയ്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും, ഈ വ്യക്തി മാപ്പ് പറഞ്ഞ് രംഗത്ത് വരണമെന്നും അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ദിലീപ് കുമാർ നാട്ടകം, വൈസ് പ്രസിഡൻറ് വി.ഡി. സജിമോൻ,

ചീഫ്കൺവീനർ സതീശ് കാവ്യധാര , കൺവീനർ ജഗദീഷ് സ്വാമിയാശാൻ, കണ്ണൻ പല്ലക്കാട്ട്,കിഷോർ കുമാർ 

എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News