Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടത് മുന്നണിയുടെ മാർച്ച് ആരോപണങ്ങൾ: രാഷ്ട്രിയ പ്രേരീതവും, അടിസ്ഥാനരഹിതവും - പഞ്ചായത്ത് പ്രസിഡണ്ട്

28 Feb 2025 18:45 IST

UNNICHEKKU .M

Share News :

 


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ ഇടത് മുന്നണി നേതൃത്വത്തിൽ നടന്ന മാർച്ച് രാഷ്ടീയ പ്രേരിതവും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു. മാർച്ച് നടത്തേണ്ടത് എംഎൽഎ ഓഫീസിലേക്കാണന്നും ഇവർപറഞ്ഞു. 

ഗ്രാമപഞ്ചായത്തിലേക്ക് നൽകേണ്ട ഫണ്ടുകൾ കൃത്യമായി നൽകാത്ത സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് മറച്ചുവെക്കുവാൻ വേണ്ടി കൂടിയാണ് സമരം നടത്തിയത് അവർ ആരോപിച്ചു. . നാലര വർഷംകൊണ്ട് പത്ത്സെക്രട്ടറിമാരെ പഞ്ചായത്തിൽ നിന്ന് മാറ്റുകയും കൃത്യമായി ഉദ്യോഗസ്ഥരെ തരാതെ കാരശ്ശേരി പഞ്ചായത്തിലുള്ള മുഴുവൻ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തവരാണ് സിപിഐഎം നേതാക്കന്മാരെന്ന് അവർ കുറ്റപ്പെടുത്തി. പല തവണ ഗ്രാമപഞ്ചായത്ത് മെമ്പർമാർ ജെ ഡി ഓഫീസിൽ പോയി അഭ്യർത്ഥിക്കുകയും കത്ത് കൊടുക്കുകയും ചെയ്തിട്ടും യഥാസമയം ഉദ്യോഗസ്ഥൻമാരെ നിയമിക്കാതെ ഭരണ സംവിധാനം അട്ടിമറിക്കാൻ നേതൃത്തം കൊടുത്ത സിപിഐ എമ്മിന്റെ നേതാക്കന്മാർ പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തെ ന്ന് ആരോപിച്ചു.. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പ്രസ്താവനയിൽ കുറ്റപ്പെടുത്തി . പഞ്ചായത്തിലുള്ള എല്ലാ പ്രവർത്തികളും കൃത്യമായി നടത്തുന്നുണ്ട്. മുഴുവൻ ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്. പഞ്ചായത്തിലുള്ള എല്ലാ കെട്ടിടങ്ങളും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് പെർമിറ്റും കൊടുക്കുന്നത് പതിനേഴാം വാർഡിലുള്ള കെട്ടിടത്തിന് അനധികൃതമാണ് എന്ന് പരിശോധിക്കാൻ വേണ്ടി എ ഇ യെ ചുമതലപ്പെടുത്തുകയും പ്രദേശവാസികളെ മുഴുവൻ വിളിച്ചുചേർത്ത് പഞ്ചായത്തിൽ യോഗം ചേരുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തി എ ഇ പരിശോധിക്കുകയും താൽക്കാലികമായി സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരിനെതിരെ മുഴുവനാളുകളും രംഗത്ത് വരുമ്പോൾ പ്രവർത്തകരെ പിടിച്ചു നിർത്താനായി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. 

മാലിന്യ സംസ്കരണം നല്ല രീതിയിലാണ് പഞ്ചായത്തിൽ നടന്നുവരുന്നത്. സ്വന്തം കെട്ടിടത്തിനായുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്.  കിഫ്ബി റോഡുകൾക്ക് പോലും ടോൾ പിരിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരായ ജനരോഷം പിടിച്ചു നിർത്താൻ നടത്തുന്ന തട്ടിപ്പ് സമരങ്ങളെ കാരശ്ശേരിയിലെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളയുമെന്നും സുനിത രാജൻ, ജംഷിദ് ഒളകര എന്നിവർ പറഞ്ഞു.

Follow us on :

More in Related News