Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റ്യാടി കേര സമൃദ്ധി മിഷൻ കാർഷിക കേരളത്തിന്റെ വളർച്ചയ്ക്കുള്ള ഇച്ചാശക്തിയോടെയുള്ള തുടക്കം: മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ

03 Sep 2025 09:45 IST

Asharaf KP

Share News :



കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബ്ലോക്കിൽ സമഗ്ര നാളികേര കൃഷി വികസനം ലക്ഷ്യം വയ്ക്കുന്ന കുറ്റ്യാടി കേര സമൃദ്ധി മിഷൻ പദ്ധതിക്ക് തുടക്കമായി. ഭൂവിനിയോഗ വകുപ്പിനാണ് പദ്ധതി ഏകോപന ചുമതല. ലോക നാളികേര ദിനമായ സെപ്റ്റംബർ 2 ന് കോഴിക്കോട് പാളയം, ശിക്ഷക് സദനിൽ വച്ച് ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ. കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിലെ യുക്തി സഹവും പ്രയോജനകരവുമായ ഇടപെടലുകൾ വഴി കേരളത്തെ കാർഷിക കേരളമായി വളർത്തിയെടുക്കാൻ ഇച്ചാശക്തിയോടെയുള്ള തുടക്കമാണ് ഭൂവിനിയോഗ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുറ്റ്യാടി കേര സമദ്ധി മിഷൻ പരിപാടി ലക്ഷ്യം വയ്ക്കുന്നതെന്ന്‌ വനം വന്യ ജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ പറഞ്ഞു. 

നാട്ടറിവുകളുടെയും ശാസ്ത്രീയമായ അറിവുകളുടെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിലെ വിളകൾ സംബന്ധിച്ച സമഗ്രതയും ഭൂമിയുടെ യുക്തിസഹവും ശാസ്ത്രീയവുമായ വിനിയോഗം സംബന്ധിച്ച്‌ ഒരു കാഴ്ച്ചപാടുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ ഭൂവിനിയോഗ വകുപ്പ് പ്രവർത്തിക്കുന്നതെന്നും ഓരോ മേഖലയിലെയും പ്രശ്നങ്ങൾ സംബന്ധിച്ചു സമഗ്രമായ പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയമായ ഒരു വകുപ്പായി ഭൂവിനിയോഗ വകുപ്പ് മാറിയെന്നു മന്ത്രി കൂട്ടി ചേർത്തു.

 ബഹു. കുറ്റ്യാടി നിയോജക മണ്ഡലം എം എൽ. എ.  ശ്രീ. കെ. പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ കമ്മീഷണർ ശ്രീമതി യാസ്മ‌ിൻ എൽ റഷീദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കുറ്റ്യാടി കേര സമൃദ്ധി മിഷൻ ലോഗോയും കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽപ്പെട്ട പഞ്ചായത്തുകളുടെ ഭൂവിനിയോഗ ഭൂപടങ്ങളുടെ പ്രകാശനവും ബഹു. മന്ത്രി നിർവഹിച്ചു. വികേന്ദ്രിയമായി ജനപങ്കാളിത്തതോടെയുള്ള തൈ ഉത്പാദനവും, പുതിയ മൂല്യ വർദ്ധിത ഉത്‌പന്നങ്ങൾളുടെ വികസനം, മണ്ണ് പരിശോധന അനുസൃതമായുള്ള വളപ്രയോഗം മുതലായ പ്രവർത്തനങ്ങളിലുടെയുള്ള സമഗ്രമായ നാളികേര വികസനത്തെപ്പറ്റി കാസറഗോഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി തമ്പാൻ മുഖ്യ പ്രഭാഷണം നടത്തി. 

കുന്നുമ്മൽ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ. പി ചന്ദ്രി, KSCSTE-CWRDM, എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ശ്രീ ഡോ. മനോജ് പി. സാമുവൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഭൂവിനിയോഗ വകുപ്പ് ജോയിൻ്റ് ഡയറക്‌ടർ ശ്രീമതി ടീന ഭാസ്‌കരൻ നന്ദി അർപ്പിച്ച് സംസരിച്ചു. കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ, വാർഡ് 60, കാൺസിലർ ശ്രീ പി കെ നാസർ, കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ശ്രീ. അബ്ദുൾ മജീദ്, അമ്പലവയൽ കാർഷിക കോളേജ് ഡീൻ, ഡോ. യാമിനി വർമ്മ, കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീ സുധീഷ് സി പി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ. ദിനേശ് ഐ., ജനപ്രതിനിധികൾ, ഗവേഷകർ, കേരകർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തുന്നു.

ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നാളികേര കൃഷി, മൂല്യവർവർദ്ധന സാധ്യതകൾ, സംരംഭക സാധ്യതകൾ, ശാസ്ത്രീയ വിള പരിപാലനം, നാളികേര കൃഷി നേരിടുന്ന സമകാലിക വെല്ലുവിളികൾ മുതലായ വിഷയങ്ങൾ അടിസ്ഥാനമാക്കിയുളള വിഷയ വിദഗ്‌ധർ നയിച്ച പാനൽ ചർച്ചകളും നടന്നു.

Follow us on :

Tags:

T

More in Related News