Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളളാപ്പളളി നടേശനെ വർഗീയവാദിയായി മുദ്രകുത്തിയതിൽ കുന്നംകുളം യൂണിയൻ പ്രതിഷേധിച്ചു

05 Jan 2026 19:58 IST

MUKUNDAN

Share News :

കുന്നംകുളം:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി തന്റെ സമുദായത്തിന്റെ അധികാര അവകാശത്തെ ചൊല്ലി പറയുന്ന വസ്തുതകൾ വളച്ചൊടിച്ച് അദ്ദേഹത്തെ വർഗ്ഗീയ വാദിയായി ചിത്രീകരിച്ച് ഈഴവ സമുദായത്തെ ചായം തേക്കാൻ ചില ദൃശ്യ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ കുന്നംകുളം യൂണിയൻ ശക്തമായി അപലപിച്ചു കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനം കുന്നംകുളം നഗരത്തെ പ്രകമ്പനം കൊളളിച്ചു.യൂത്ത് കോൺഗ്രസ് എന്ന സംഘടനയുടെ ഒരു നേതാവ് വെള്ളാപ്പള്ളി നടേശൻ്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുവാൻ ആഹ്വാനം നടത്തുകയും കരിഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയും ചെയ്തത് കേരള പ്രദേശ കോൺഗ്രസ്സ് കമ്മിറ്റിയുടെ അറിവോടെയാണോയെന്ന് നേതൃത്വം വ്യക്തമാക്കണം.കേരള ജനസംഖ്യയിൽ 27 ശതമാനം വരുന്ന ഈഴവ സമുദായത്തിന് താങ്ങും തണലുമായി ജീവിക്കുന്ന നേതാവിനെ അധിക്ഷേപിച്ചാൽ ഈഴവർ കൈയും കെട്ടി നോക്കി നിൽക്കുമെന്നാണ് എതെങ്കിലും മണ്ടന്മാർ വിചാരിച്ചതെങ്കിൽ അവർ വിഡ്ഢികളുടെ മൂഡസ്വർഗ്ഗത്തിലാണ്.ഇഴവ സമുദായവും ഞങ്ങളുടെ സഹോദര സമുദായങ്ങളും ഇന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയോടെപ്പമാണ്.കേരളത്തിലെ ക്രമസമാധാനം തകർക്കുന്ന രീതിയിൽ ആഹ്വാനങ്ങളും അവാർഡ്കളും പ്രഖ്യാപിക്കുന്ന യൂത്തൻമാരെ കോൺഗ്രസ് നേതൃത്വം നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഞങ്ങൾ ശക്തമായി പ്രതികരിക്കും.ഇത് ഒരു താക്കീത് മാത്രമാണെന്ന് കുന്നംകുളം യൂണിയൻ മുന്നറിയിപ്പു നൽകി.പ്രതിഷേധ യോഗം യൂത്ത് മൂവ് മെന്റ് ജില്ല വൈസ് ചെയർമാൻ കെ.ആർ.രജിൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ,ഡയറക്ടർ ബോർഡംഗം ചന്ദ്രൻ കിളിയംപറമ്പിൽ,ഇ.വി.ശങ്കരനാരായണൻ,പ്രമിത് ദേവദാസ്,പത്മജ മോഹനൻ,എം.ബി.ദിനേശ്,അഭിഷേക്,സുനിൽകുമാർ,രാമചന്ദ്രൻ,ലോഹിതാക്ഷൻ,കൗൺസിലർമാരായ അനിൽ മൂത്തേടത്ത്,ഗോപിനാഥ്,കെ.കെ.ബിജു,സി.കെ.ശശി,പരമേശ്വരൻ എന്നിവർ സംസാരിച്ചു.




Follow us on :

More in Related News