Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 20:52 IST
Share News :
മലപ്പുറം : സാന്ത്വന പരിചരണ രംഗത്ത് കെ ഫോര്‍ കെയര്‍ പദ്ധതിയുമായി കുടുംബശ്രീ. രണ്ട് ബാച്ചുകളിലായി പരിശീലനം ലഭിച്ച 31 പേരാണ് ജില്ലയില്‍ സേവനസന്നദ്ധരായുള്ളത്. രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണത്തിനാണ് ഇവരുടെ സേവനം ലഭിക്കുക.
പരിചരണത്തിനായി ചെലവഴിക്കേണ്ടി വരുന്ന സമയം, പരിചരിക്കേണ്ട വ്യക്തികളുടെ സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നിശ്ചയിക്കുന്നത്. താല്പര്യവും യോഗ്യതയും അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ അംഗങ്ങള്‍, ഓക്‌സിലറി അംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി കെ ഫോര്‍ കെയര്‍ പദ്ധതിയുടെ സേവനങ്ങള്‍ക്കായി പ്രാപ്തരാക്കുന്നത്.കുടുംബശ്രീ കെയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സേവനത്തിനായി 9188925597എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.