Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2025 20:05 IST
Share News :
കൊയിലാണ്ടി:നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി. കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് മുഖ്യാതിഥിയായി. ആർ ഡി ഡി ഹയർ സെക്കന്ററി ആർ.ആർ. രാജേഷ് കുമാർ, വി എച്ച് എസ് സി അസി.ഡയറക്ടർ വി.ആർ. അപർണ്ണ, നഗരസഭാവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജിലപറവക്കൊടി, ഇ. കെ.അജിത്ത്, കെ. ഷിജു, ചൈത്രാ വിജയൻ ,എ. അസീസ്, കെ. ടി. എം. കോയ, കെ.കെ. വൈശാഖ്,എ. സജീവ്കുമാർ, കെ. എ. ഇന്ദിര എന്നിവർ സംസാരിച്ചു.ഡി ഡി ഇ ടി.അസീസ് സ്വാഗതവും പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കാനത്തിൽ ജമീല എംഎൽഎ (ചെയർപേഴ്സൺ), നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ (വർക്കിംഗ് ചെയർപെഴ്സൻ), വിദ്യാഭ്യാസ ഉപഡയറക്ടർ ടി.അസീസ്(ജനറൽ കൺവീനർ), കെ.സത്യൻ, നിജിലപറവക്കൊടി, പി ബാബുരാജ്, വി.കെ. അബ്ദുൾ റഹ്മാൻ,ഷീബ മലയിൽ, സതി കിഴക്കയിൽ,എ എം. സുഗതൻ, സി.കെ. ശ്രീകുമാർ, കെകെ നിർമ്മല, എ.സജീവ് കുമാർ, എ.ലളിത (വൈസ് ചെയർമാൻമാർ),ആർ.രാജേഷ് കുമാർ (റീജിയണൽ ഡയറക്ടർ, എച്ച് എസ് എസ് ), വി.ആർ. അപർണ (അസി.ഡയറക്ടർ, വിഎച്ച്എസ് സി ), കെ. അബ്ദുൾ നാസർ (പ്രിൻസിപ്പാൾ, ഡയറ്റ് ), അബ്ദുൾ ഹക്കീം (ഡി പി ഒ), എൻ.വി.പ്രദീപ് കുമാർ (പ്രിൻസിപ്പാൾ, ജി വി എച്ച് എസ് എസ് ) (ജോ. കൺവീനർമാർ) എന്നിവർഭാരവാഹികളായി ജനറൽ കമ്മറ്റിയും വിവിധ സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു.20 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
Follow us on :
Tags:
More in Related News
Please select your location.