Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ് പ്രതി പിടിയിൽ

27 Aug 2025 18:32 IST

CN Remya

Share News :

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി. വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ‌ പോയത്.

നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. 

സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുന്നതു വരെ പെൻഷൻ ഫയൽ കൃത്യമായിരിക്കും. സെക്രട്ടറി ഒപ്പിട്ട ശേഷം ബാങ്കിലേക്ക് പണം അയയ്ക്കുന്നതിനുള്ള സ്ലിപ്പിൽ അഖിലിന്റെ അമ്മയുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർത്തായിരുന്നു തട്ടിപ്പെന്നു നഗരസഭാ ഉദ്യോഗസ്ഥർ കണ്ടെത്തി. പതിവുപോലെ ബാങ്ക് വഴി നേരിട്ട് പണം അയയ്ക്കുന്നതിന് ഒരിക്കൽ തടസ്സം വന്നു. പെൻഷൻ സ്ലിപ്പുകൾ പതിവില്ലാതെ ട്രഷറി വഴി ബാങ്കിലേക്ക് അയയ്ക്കാൻ തുടങ്ങിയപ്പോൾ അക്കൗണ്ടിൽ സംശയം ഉണ്ടായി. വിവരം അറിഞ്ഞ നഗരസഭയിലെ സെക്‌ഷൻ ക്ലർക്ക് പെൻഷൻ ഫയലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിച്ചിരുന്നു.

Follow us on :

More in Related News