Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 15:14 IST
Share News :
വൈക്കം: കോട്ടയം ജില്ലാ ക്ഷീരസംഗമം 'ഉണർവ്വ 2024' ഡിസംബർ 27, 28 തീയതികളിൽ
ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. ജില്ലാ പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ചെമ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 26 ന് വൈകിട്ട് വിളംബരജാഥ, 27 രാവിലെ കന്നുകാലിപ്രദർശന മത്സരത്തോടെ ക്ഷീരസംഗമം ആരംഭിക്കും. കന്നുകാലി പ്രദർശന മത്സരം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. എസ്സ് പുഷ്പമണിയും, ക്ഷീര ജാലകം ഡയറി എക്സ്പോ സി. കെ ആശ എം എൽ എ യും ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷിര ജ്വാല-ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല, ക്ഷീരകിരണം- പാലറിവ്, ക്ഷീര സന്ധ്യ- കലാസന്ധ്യ, ഗവ്യജാലകം, ക്ഷീരകർഷക സെമിനാറും നാട്ടിലെ ശാസ്ത്രവും തുടങ്ങി വിവിധ പരിപാടികൾ കർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി നടക്കും. 28 ന് രാവിലെ സ്കൂൾ ഔഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതു സമ്മേളനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ മികച്ച യുവ ക്ഷീര കർഷകൻ ആൽവിൻ ജോർജ്ജ് അരയത്തേൽ, കൂടുതൽ പാൽ നൽകിയ ബിജുമോൻ, ക്ഷീര സംഘത്തിൽ പാൽ അളന്ന ആലീസ് തുടങ്ങി മികച്ച കർഷകരെയും മികച്ച സംഘങ്ങളെയും ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിക്കും. എം.പിമാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, ആൻ്റോ ആൻറണി,
കൊടിക്കുന്നിൽ സുരേഷ്,ജോസ് കെ മാണി, ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി ബിന്ദു, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി. പി ഉണ്ണികൃഷ്ണൻ,
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി അംഗങ്ങൾ ക്ഷീരസഹകാരികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സി. കെ ആശ എം എൽ എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, ജില്ല ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ, അസിസ്റ്റൻ്റ് ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വി. സുനിത, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് കുമാർ എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.