Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷൻ ചാമ്പ്യൻസ് ലീഗ് ടോപ്പ് ടെൻ ബർക്ക ജേതാക്കൾ

10 May 2026 22:41 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ്: കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ മത്സരങ്ങളുടെ ഈ വർഷത്തെ സീസണ് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള KMFA ചാമ്പ്യൻസ് ലീഗ് സമാപിച്ചു .

അൽ ഷാദി ഫുട്ബാൾ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റിലെ കലാശ പോരാട്ടാത്തതിൽ ഏകപക്ഷീയ മായ രണ്ട് ഗോളുകൾക്ക് നെസ്റ്റോ എഫ് സി യെ പരാജയപ്പെടുത്തിക്കൊണ്ട് ടോപ് ടെൻ ബർക്ക ഈ വർഷത്തെ ചാമ്പ്യന്മാരായി.

കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള മുപ്പത്തിയൊന്നു ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. രണ്ടു ദിവസമായി നടന്ന ടൂർണമെന്റിൽ ആദ്യ ദിനമായ മെയ് ഏഴിന് രാത്രി പത്ത് മണിമുതൽ നോക്ക്ഔട്ട് മത്സരങ്ങളും, മെയ് എട്ടിന് വൈകുന്നേരം നാല് മണിമുതൽ പ്രീകോർട്ടർ, കോർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും അരങ്ങേറി.

ചാമ്പ്യൻമാരായ ടോപ് ടെൻ ബർക്കയ്ക്ക് കുമിൻസ് കാറ്ററിംഗ് എം.ഡി റസാൻ വിന്നേഴ്സ് ട്രോഫി നൽകി. ടോപ് ടെൻ റണ്ണേഴ്സിനുള്ള ട്രോഫി നെസ്റ്റോ എഫ്സിക്ക് ടോപ്ടെൻ ബർക്കയുടെ എംഡി ഹമീദ് നൽകി.

ടൂർണമെൻറിലെ താരമായി ടോപ്ടെൻ ബർക്കയിലെ നിഷാമിനെയും, ബെസ്റ്റ് ഡിഫൻഡർ ആയി ടോപ് ടെൻ ബർക്കയിലെ ആകാശിനേയും ബെസ്റ്റ് ഗോൾ കീപ്പർ ആയി നെസ്റ്റോയിലെ ഷിബിനെയും ടോപ് സ്കോറർ ആയി ടോപ്ടെൻ ബർക്കയിലെ നിഷാമിനെയും തിരഞ്ഞെടുത്തു .ഇവർക്കുള്ള വ്യക്തിഗത പുരസ്ക്കാരങ്ങളും കൈമാറി.

ഇതിനു പുറമെ KMFA യിൽ രജിസ്റ്റർ ചെയ്ത ഫുട്ബാൾ ക്ലബുകളുടെ മാനേജർമാർക്കായി നടന്ന മത്സരത്തിൽ മാരൻ എഫ് സി വിജയിച്ചു . മസ്കറ്റിൽ കഴിഞ്ഞ ഒരു വർഷക്കാലം നടന്ന ടൂർണമെന്റുകളിലെ ഏറ്റവും കൂടുതൽ പോയിൻറ് നേടി ടോപ് ടെൺ ബർക്ക ഈ സീസണിലെ ചാമ്പ്യന്മാരായി .

നിലവിലെ സീസണിലെ മികച്ച കളിക്കാരനായി നേതാജി എഫ് സി യിലെ നിഹാലിനെയും , മികച്ച ഗോൾകീപ്പർ ആയി ടോപ് ടെൻ ബർക്കയിലെ അച്ചുവിനെയും മികച്ച ഡിഫൻഡറായി നേതാജിയിലെ മുനവറിനെയും തെരഞ്ഞെടുത്തു . നിലവിലെ സീസണ് പരിസമാപ്തിയായതോടെ പുതിയ സീസണിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷനും, ട്രാൻസ്ഫറുകളും ആരംഭിക്കും. സെപ്റ്റംബർ മാസം മുതൽ പുതിയ സീസണിലെ മത്സരങ്ങൾ ആരംഭിക്കും .




.

Follow us on :

More in Related News