Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം നിൽക്കും: ജോസ് കെ മാണി

16 Dec 2025 17:37 IST

CN Remya

Share News :

കോട്ടയം: കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാലാ നിയമസഭ മണ്ഡലത്തിൽ രണ്ടിലെ ചിഹ്നത്തിൽ പത്ത് സ്ഥാനാർത്ഥികൾ കഴിഞ്ഞതവണയും ഇപ്രാവശ്യവും ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പി. ജെ ജോസഫ് വീമ്പ് പറയുന്ന തൊടുപുഴ മുൻസിപ്പാലിറ്റിയിൽ 36 വാർഡിൽ മത്സരിച്ച ഇടത്ത് മൂന്ന് സ്ഥലത്ത് മാത്രമാണ് അവർ ജയിച്ചത്. കഴിഞ്ഞ 30 വർഷമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൊടുപുഴയിൽ ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ടില്ല. മൂന്നുതവണ കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ വന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെ പോലെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗമെന്ന് ജോസ് കെ മാണി പരിഹസിച്ചു. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അത് വാങ്ങിച്ചെടുക്കാൻ നോക്കും. ഈ തിരഞ്ഞെടുപ്പിൽ സംഘടനാപരമായി കേരള കോൺഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചകൾ പരിശോധിക്കും. ഏറ്റക്കുറവുകൾ സംഭവിച്ചിട്ടുണ്ട്, അത് പരിശോധിക്കും. ശബരിമല തോൽവിക്ക് കാരണമായിട്ടുണ്ടോ എന്ന് അടക്കം വിഷയങ്ങൾ പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടില്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പ്രതികരിച്ചു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുന്നണി വിടാമായിരുന്നു. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. 

പി. ജെ ജോസഫ് യുഡിഎഫിൽ തെറ്റിധാരണയുണ്ടാക്കുകയായിരുന്നു. പി.ജെ ജോസഫ് ഇപ്പോൾ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണെന്നും സ്റ്റീഫൻ ജോർജ് വിമർശിച്ചു. പരാജയം ഉണ്ടായാൽ പാർട്ടി തകരുമെങ്കിൽ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പരിഹസിച്ചു.

Follow us on :

More in Related News