Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകൾ തുടങ്ങി.

08 Jan 2025 17:34 IST

UNNICHEKKU .M

Share News :



മുക്കം : 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ വാർഡ്തല ഗ്രാമസഭകൾക്ക് തുടക്കമായി.കൃഷി,ദുരന്തനിവാരണം,പരിസ്ഥിതി,വനിതാ വികസനം, പട്ടികജാതി വികസനം,പൊതുപരാമത്ത്,ആരോഗ്യം വിദ്യാഭ്യാസം,സാമൂഹ്യനീതി,കുടിവെള്ളവും ശുചിത്വവും,പൊതു ഭരണവും ധനകാര്യവും തുടങ്ങിയ മേഖലകളിൽ അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട പദ്ധതികളുടെ കരട് നിർദ്ധേശങ്ങൾവാർഡ് ഗ്രാമസഭകൾ, ചർച്ച ചെയ്യും .പതിമൂന്നാം തിയ്യതിയോട്‌ കൂടി വാർഡ്‌ ഗ്രാമസഭകൾ അവസാനിക്കും തുടർന്ന്‌ വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ, ഊരുകൂട്ടം,കർഷകസഭ,സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രാമസഭ തുടങ്ങിയവക്ക് ശേഷം നടപ്പിലാക്കുന്ന വികസന സെമിനാറോടെയാണ് വാർഷിക പദ്ധതിക്ക് അന്തിമ രൂപം നൽകുക.


ആനയാംകുന്ന് വെസ്റ്റ് വാർഡിൽ നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പർ കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, വാർഡ് ആസൂത്രണ സമിതി അംഗങ്ങളായ പി കെ ഷംസുദ്ദീൻ,കെ പി ചെറിയനാഗൻ, അംഗനവാടി ടീച്ചർ റോജ ദേവരാജൻ, ആശാവർക്കറായ ദേവി മാന്ത്ര,എം പി ഷഹർബൻ, രവി ഉദയമംഗലത്ത്, കെ പി വിധു എന്നിവർ സംസാരിച്ചു

Follow us on :

More in Related News