Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 23:54 IST
Share News :
മസ്‌ക്കറ്റ്: കല മസ്‌ക്കറ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി അനാച്ഛാദനവും നടന്നു. ഏപ്രിൽ 25 ശനിയാഴ്ച്ച രാത്രി 8 മണിക്ക് മസ്ക്കറ്റിലെ ഗാലക്സി ഹാളിലായിരുന്നു ചടങ്ങ്.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ചേർന്ന് വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫി അനാച്ഛാദനം നിർവഹിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ടു ടീമുകളെ നാലു ഗ്രൂപ്പുകളായി വിഭജിക്കുന്നതിനായുള്ള ഗ്രൂപ്പ് നിർണ്ണയവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
കല മസ്‌ക്കറ്റ് പ്രവർത്തകരായ അഭിലാഷ് ശിവൻ, ദിനേശ് ബാബു, സുഗതൻ, റിയാസ് കോട്ടപ്പുറത്ത്, ബിനു കേശവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒമാനിലെ എട്ടു പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക ക്രിക്കറ്റ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നതെന്നും മത്സരങ്ങൾ ദാർസൈത്തിലെ അൽ സാഹിൽ ഗ്രൗണ്ടിൽ മെയ് ഒന്ന് വെള്ളിയാഴ്ച്ച നടക്കുമെന്നും സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.