Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 09:08 IST
Share News :
ഷാര്‍ജ: മഞ്ഞുമല്‍ ബോയ്‌സിനെതിരെ പെറുക്കി പരാമര്‍ശം നടത്തിയതിനെ പറ്റിയുള്ള ചോദ്യത്തിന് മലയാളം എഴുത്തുകാരെ പരിഹസിച്ച് എഴുത്തുകാരന്‍ ബി ജയമോഹന്‍. സ്വന്തം സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാവുന്നവര്‍ നിലവാരം ഇല്ലാത്തവരാണ് എന്നാണ് ജയമോഹന്‍ ഉത്തരം നല്‍കിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് ആരുടെയും അം?ഗീകാരം വേണ്ടായെന്നും ആര് എന്ത് പറഞ്ഞാലും തനിക്ക് ഒന്നുമില്ലായെന്നും അദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രതികരിക്കവെയാണ് ജയമോഹന്‍ ഈ പ്രസ്താവന നടത്തിയത്.
തമിഴ് നാട്ടിലെ എല്ലാ കാട്ടിലും ലിക്കര്‍ നിരോധിച്ചതാണെന്നും, ഇല്ലീഗലായി കാട്ടില്‍ കടന്നു കയറി ഇതൊക്കെ ചെയ്യുന്നവരെ നോര്‍മലൈസ് ചെയ്യുകയും അവരെ നായകരാക്കി സിനിമ പിടിച്ച് നോര്‍മലൈസ് ചെയ്യുന്നതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുക തന്നെ ചെയ്യുമെന്നും ജയമോഹന്‍ പറഞ്ഞു. മലയാളം എഴുത്തുക്കാരന്മാരും ഇങ്ങനെയാണെന്നും അദേഹം കൂട്ടു ചേര്‍ത്തു. പെറുക്കിയെന്നാല്‍ സിസ്റ്റ്ത്തിന്റെയോ നിയമത്തിന്റയോ ഉള്ളില്‍ നില്‍ക്കാത്ത ആള്‍ ആണെന്നാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ജയമോഹന്‍ പറഞ്ഞു. മഞ്ഞുമല്‍ ബോയ്‌സ് സിനിമയെ ആസ്പദമാക്കി മലയാളി യുവാക്കളെ പെറുക്കിയെന്ന പരാമര്‍ശം മുന്‍പ്ജ യമോഹന്‍ നടത്തിയിരുന്നു.
'മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗാണ് വിവാദമായത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് അന്ന് ജയമോഹന്റെ പരാമര്‍ശങ്ങള്‍. 'സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ 'പെറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നാണ് ജയമോഹന്റെ വിവാദ പരാമര്‍ശം. 'മഞ്ഞുമ്മല്‍ ബോയ്സ്, കുടികാര പൊറുക്കികളിന്‍ കൂത്താട്ടം', 'മയക്കുമരുന്നിനു അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയെ നയിക്കുന്നത്' എന്നിങ്ങനെ പോവുന്നു ജയമോഹന്റെ തമിഴില്‍ എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍.
'മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ അലോസരപ്പെടുത്തിയ ചിത്രമാണ്. കാരണം അതൊരു കല്‍പ്പിതകഥയല്ല. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ വേണ്ടി മാത്രമാണത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ഇവര്‍ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്നും പറയും,' എന്നും അന്ന് ജയമോഹന്‍ കുറിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.