Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2025 18:47 IST
Share News :
കോട്ടയം: ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കി വേനൽക്കാലത്തിനു മുൻപേ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കാൻ കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വാട്ടർ ആൻഡ് സാനിട്ടേഷൻ മിഷൻ (ഡി.ഡബ്ല്യൂ.എസ്.എം) അവലോകനയോഗം തീരുമാനിച്ചു. പത്ത് ശതമാനത്തിൽ താഴെ ജോലികൾകൂടി നടത്തിയാൽ മുഴുവൻ വീടുകളിലും കണക്ഷൻ കൊടുക്കാൻ കഴിയുന്ന പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകി പദ്ധതി പൂർത്തിയാക്കും.
കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 230127 വീടുകളിലാണ് ജില്ലയിൽ കുടിവെള്ള കണക്ഷൻ ഉള്ളത്. ഇതിൽ 155073 കണക്ഷനുകളും ജൽജീവൻ മിഷൻ പദ്ധതി വഴി നൽകിയതാണ്. ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്, തലയാഴം, ടി.വി.പുരം, ഉദയനാപുരം, വെളിയന്നൂർ, വെച്ചൂർ, വെള്ളൂർ, ചെമ്പ് എന്നീ പത്തു പഞ്ചായത്തുകളിൽ പദ്ധതി പൂർത്തീകരിച്ചു. യോഗത്തിൽ ഡി.ഡബ്ല്യൂ.എസ്.എം മെംബർ സെക്രട്ടറി കെ. എസ്. അനിൽരാജ്, ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മാനേജർ (ടെക്നിക്കൽ) അസിസ്റ്റൻ്റ് എം. ലൂക്കോസ്, ഫ്രാൻസീസ് ജോർജ് എം.പി.യുടെ പ്രതിനിധി എ. കെ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.