Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തി

05 Jan 2026 17:54 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : ദേശീയ വിരവിമുക്ത പരിപാടി, കുഷ്ഠരോഗനിർമാർജന ഗൃഹസന്ദർശന പരിപാടി, ജാപ്പനീസ് എൻസഫലൈറ്റിസ് വാക്സിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങു് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുനീറ അഫ്‌സൽ അധ്യക്ഷത വഹിച്ചു. അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമിൽ.ആർ.കെ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ സ്മിത.പി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ശ്രീത,ജെ.എച്ച്.ഐ, സുരേഷ്,എം.എൽ എച്ച്.പി.ധന്യ,എന്നിവർ ക്ലാസ്സെടുത്തു. 

Follow us on :

More in Related News