Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 20:30 IST
Share News :
വൈക്കം: ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷൻ മാന്നാർ എബനേസർ കൺവൻഷൻ നഗറിൽ ആരംഭിച്ചു. സഭയുടെ പ്രസിഡന്റ് പാസ്റ്റർ എം. കെ. സാം കൺവൻഷൻ ഉത്ഘാടനം ചെയ്തു. ജനുവരി 8 മുതൽ 11 വരെയാണ് കൺവൻഷൻ നടക്കുന്നത്. വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രമുഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർമാരായ ജിനു തങ്കച്ചൻ (കുമിളി), ഷാജി എം. പോൾ (വെണ്ണിക്കുളം), കെ. എസ്. ഏബ്രഹാം (തലയോലപ്പറമ്പ്), വർഗ്ഗീസ് ഏബ്രഹാം (റാന്നി) എന്നിവർ വചനപ്രഘോഷണം നടത്തും. തിരുവനന്തപുരം കാഹളം വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുംപകൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം. കെ. സാം (വിളയാംകോട്), ഷാജി മാത്യു (ഇടമൺ), ബിനോയ് കുര്യാക്കോസ് (രത്തലാം), ഡേവിഡ് ബെന്നി (ജാൽന) തുടങ്ങിയവർ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.