Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐക്യത്തിന്റെ സന്ദേശം നൽകി ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം; ഭാവി പദ്ധതികൾക്ക് തുടക്കം.

07 Jan 2026 03:32 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അതോടൊപ്പം തന്നെ സംഘടനാശക്തിയുടെയും ഐക്യത്തിന്റെ സന്ദേശം നൽകുന്നതുമായി.

ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻഷാ സ്വാഗതം ആശംസിച്ചു. സംഘടനാപരമായി പുത്തൻ ദിശാബോധത്തിലൂടെയാണ് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.


ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ നിയമപരമായ അവകാശ സംരക്ഷണം, സംഘടനാ അംഗസംഖ്യ വർധിപ്പിക്കൽ, യുവജന-വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തൽ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തൽ തുടങ്ങിയവയാണ് ഭാവിയിൽ ജില്ലാ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ പ്രൈവറ്റ് ക്ലിനിക്കുകളുമായി സഹകരിച്ച് മെംബേഴ്സ് ഹെൽത്ത് പ്രിവിലേജ് കാർഡ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇൻകാസ്  സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ യോഗം ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇൻകാസ്  മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. സംഘടനയുടെ ഐക്യവും, ചിട്ടയായ പ്രവർത്തനങ്ങളുമാണ് സംഘടനാ മുന്നേറ്റത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഇൻകാസ്  ജനറൽ സെക്രട്ടറി കെ.വി ബോബൻ, പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, നേതാക്കളെയും പ്രവർത്തകരെയും ആദരിക്കുകയും ചെയ്തു. ഇൻകാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനവും യോഗത്തിൽ വച്ച് നടന്നു. ഇൻകാസ് പാലക്കാട് ജില്ലാ ഉപദേശക സമിതി അഗവും, സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ഹഫീസ് മുഹമ്മദ് പുതിയ യൂത്ത് വിംഗ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡന്റായി മുഹമ്മദ് അഷ്കറിനെയും, ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാൻ അലിയെയും, ട്രഷററായി ആഷിക് തിയ്യാടിനെയും തിരഞ്ഞെടുത്തു. 

ഐ.സി.സി യൂത്ത് വിംഗ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജോസിനെയും, മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്യ കൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയ “പോറ്റിയെ.... കേറ്റിയെ” എന്ന വൈറൽ ഗാനത്തിന്റെ രചയിതാവായ ജി. പി. കുഞ്ഞബ്ദുള്ളയെ യോഗത്തിൽ ആദരിച്ചു. ഡോ. നയീം മുള്ളുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും, സംഘടനയുടെ ഭാവി മുന്നേറ്റത്തിൽ യുവതയുടെ പങ്കും അദ്ദേഹം എടുത്തു പറഞ്ഞു. ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റ്, സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ ലക്ഷ്യമിട്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ അടുത്ത ഘട്ടത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.

യോഗത്തിൽ ഇൻകാസ് ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതിൽ, ഉപദേശ സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, നേതാക്കളായ ദീപക് ചുള്ളിപ്പറമ്പിൽ, സിനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദി പറഞ്ഞു. ജനറൽ ബോഡി യോഗത്തിനെത്തിയ പാലക്കാട് ജില്ലയിലെ എല്ലാ ഇൻകാസ് അംഗങ്ങൾക്കും, സെൻട്രൽ കമ്മിറ്റി  ഭാരവാഹികൾക്കും, മറ്റ് ജില്ലാ നേതാക്കൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News