Sat May 24, 2025 3:06 PM 1ST

Location  

Sign In

റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം

23 Dec 2024 11:27 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ നൂറിൽ പരം കുടുംബങ്ങൾ ഉൾപ്പെടുന്ന നിറവ് റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.അയൽപക്കകൂട്ടായ്മ യുടെ ഉദ്ഘാടനവും കുടുംബ സംഗമവും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. എം. സുഗതൻ മാസ്റ്റർ നിർവഹിച്ചു.പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ബുദ്ധി ശക്തി യിലും ഓർമ ശക്തിയിലും ഇന്ത്യ ബുക്ക്‌ ഓഫ്റെക്കോർഡ്സിൽ ഇടം നേടിയ അദ്രി നാഥിനെ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യാമള ഇടപ്പള്ളി അനുമോദിച്ചു.


സി.കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ:എം. കൃഷ്ണൻ,പി. എം. രാജൻ, പ്രസാദ് ഇടപ്പള്ളി, ജനാർദ്ദനൻ നായർ സ്നേഹാലയം, ഒ.കെ. ചന്ദ്രൻ മാസ്റ്റർ, വി. വി. രാജൻ, രാമചന്ദ്രൻ ചിത്തിര, എസ്.സതീദേവി, ടി.കെ.കാസിം , ഉഷ ജി നായർ,സി.രാഘവൻ, സി.കെ.രാമചന്ദ്രൻ , പി.ജി. രാജീവ്‌,കെ. ഗംഗാധരൻനായർ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News