Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 22:24 IST
Share News :
മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ മുഴുവൻ വിജയികൾക്ക് ആദരവും, പഠനോപകരങ്ങളും വിതരണം നടത്തി വേറിട്ടതായി. എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷ ഫലം പുറത്ത് വന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ തിരഞ്ഞ് പിടിച്ച് ആദരിക്കുന്ന തിരക്കിലാണ് ജനപ്രതിനിധികളും ക്ലബുകളും വിവിധ സംഘടനകളും കലാ,കായിക, സാംസ്കാരിക രംഗത്തുള്ളവരും. എപ്ലസുകാരെ മാത്രമല്ല, തൻ്റെ വാർഡിൽ നിന്ന്ഈ വർഷം എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ വിജയിച്ച മുഴുവനാളുകൾക്കും,
എൻ.. എം.എം.എസ്, യു.എസ്.എസ്, എൽ എസ് എസ് നേടിയ മുഴുവൻ കുട്ടികൾക്കുംസ്നേഹാദരമൊരുക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുമായ വി. ഷംലൂലത്ത്. ഒന്നും രണ്ടും പേർക്കല്ല വാർഡിലെ 90 ഓളം വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഉപഹാരം നൽകിയത്. തുടർച്ചയായി നാലാം വർഷമാണ് വി.ഷംലൂലത്ത് ഇത്തരത്തിൽ മുഴുവൻ വിജയികൾക്കും ഉപഹാരം നൽകുന്നത്.
ഉപഹാരത്തിന് പുറമെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും നൽകി.എം.എ പ്ലൈയുടെ സഹകരണത്തോടെയാണ് പOനോപകരണങ്ങൾ നൽകിയത്.
ഒരു മാർക്കിനും രണ്ട് മാർക്കിനുമെല്ലാം ഫുൾ എപ്ലസ് നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികളുമുണ്ടന്ന് മനസിലാക്കിയാണ് വാർഡിലെ വിജയിച്ച മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വി.ഷംലൂലത്ത് പറഞ്ഞു.ഈ വർഷം കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ജി. അബ്ദുൽ റഷീദ്, എൻ.എം.എം.എസ് സംസ്ഥാന ഒന്നാം റാങ്കുകാരി നഷ് വ മണി മുണ്ടയിൽ, ഹയർ സെക്കൻ്ററി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ മിസ് രിയ,
ദേശീയ സ്കൂൾ ഫുട്ബോൾ മീറ്റിൽ കേരളത്തെ ചാമ്പ്യൻമാരാക്കുന്നതിന് പ്രയത്നിച്ച ഹെഡ് കോച്ച് സലീം കൊളായിൽ, അംഗൻവാടി ടീച്ചർ പ്രേമ കോട്ടമ്മൽ, മിഥിലാജ്കൊടിയത്തൂർ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
കാരക്കുറ്റിയിൽ സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, എം.എ അബ്ദുറഹിമാൻ, പുളക്ക തൊടി അഹമ്മദ് കുട്ടി, പി. അഹമ്മദ് , സി വി അബ്ദുറഹിമാൻ, എ.പി ജെസ്ലി,തുടങ്ങിയവർ സംസാരിച്ചു. നിസാം കാരശ്ശേരി നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.