Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടക സംഘം ഹജ്ജ് കർമ്മം പൂർത്തിയാക്കി തിരിച്ചെത്തി

11 Jun 2025 20:35 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ നിന്നും ഹജ്ജ് കർമ്മത്തിന് അനുമതി ലഭിച്ച 52 പേരടങ്ങുന്ന മലയാളി തീർത്ഥാടക സംഘം ഹജ്ജ് കർമ്മം പൂർത്തിയാക്കി തിരിച്ചെത്തി. 

മസ്കറ്റ് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്ന് തിരിച്ചെത്തിയത്. അമീർ സക്കീർ ഹുസ്സൈൻ ഫൈസിയുടെ നേതൃത്വത്തിൽ മെയ് 28 നായിരുന്നു ഹജ്ജ് സംഘം മസ്കറ്റിൽ നിന്നും യാത്ര തിരിച്ചത്. പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജിദ്ദയിൽ നിന്നും മസ്കറ്റിലേക്ക് മടങ്ങിയ സംഘം ഇന്ന് രാവിലെ 10.45ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 

റോസാ പൂക്കളുമായി ഹാജിമാരെ സ്വീകരിക്കാൻ കുട്ടികളും കുടുംബാംഗങ്ങളും അടക്കം നിരവധി പേരാണ് വിമാനത്താവളത്തിൽ എത്തിയത്. ഹാജിമാരെ സ്വീകരിക്കാൻ എത്തിയ വാഹനങ്ങളായാലും, പൊതു ജനങ്ങളായാലും ഒമാൻ എയർപോർട്ടിൽ ഇതുവരെ കാണാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്.

14,000 പേരാണ് ഈ വർഷം ഒമാനിൽ നിന്നും ഹജ്ജിന് പോയത്.ഇതിൽ 13,530 സ്വദേശി പൗരന്മാരും 470 പ്രവാസികളുമാണ്. ഇതിൽ 235 പേർ അറബ് വംശജരായ പ്രവാസികളാണ് ബാക്കിയുള്ള അറബിതര പ്രവാസി ക്വാട്ടയിൽ അവസരം ലഭിച്ച 235 പേരിൽ നിന്നാണ് 52 മലയാളികൾക്ക് അവസരം ലഭിച്ചത്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News