Wed Jul 16, 2025 7:36 AM 1ST
Location
Sign In
10 Mar 2025 20:17 IST
Share News :
കടുത്തുരുത്തി: പള്ളിക്കത്തോട് ഗവൺമെന്റ് ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, അരിതമെറ്റിക് കം ഡ്രോയിംഗ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകാൻ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി മാർച്ച് 13ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. ഈഴവ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. ബന്ധപ്പെട്ട എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0481 2551062, 6238139057.
Follow us on :
Tags:
Please select your location.