Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 20:59 IST
Share News :
മലപ്പുറം : സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ മെയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന മേളയുടെ ഭാഗമായി ഒരുങ്ങുന്നത് വൈവിധ്യമാർന്ന സ്റ്റാളുകൾ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കോട്ടക്കുന്നില്‍ പവലിയനുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ആകെ 45,192 ച. അടിയില്‍ ശീതീകരിച്ച രണ്ട് ഹാംഗറുകള്‍ ഉള്‍പ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയാണ് ഒരുങ്ങുന്നത്.
വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽ ഇ ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും.
ശീതീകരിച്ച പവലിയനില്‍ ഒരു കുടക്കീഴില്‍ ഒരു കേരളം. ഇതാണ് ഒറ്റ വാക്കിൽ ഈ മെഗാ പ്രദർശനം. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍. 100 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ലധികം തീം സ്റ്റാളുകള്‍, വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 60 ലധികം വിപണന സ്റ്റാളുകള്‍, പുസ്തക മേള, 2000 ച. അടിയിൽ പി.ആര്‍.ഡിയുടെ എൻ്റെ കേരളം ഒന്നാമാത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകള്‍, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തതമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
Follow us on :
Tags:
More in Related News
Please select your location.