Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ലക്ഷ്യമിടുന്നത് സമഗ്ര പുരോഗതി -മന്ത്രി വി.എൻ. വാസവൻ

12 Oct 2025 15:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:  കേരളത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് സഹകരണം -തുറമുഖം- ദേവസം വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. അയ്മനം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് സംസ്ഥാനത്തെ പ്രഖ്യാപിക്കുമ്പോൾ നമ്മൾ ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ സർക്കാറിന് കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളത്തിനുണ്ടായത്. അയ്മനം ഗ്രാമപഞ്ചായത്തിൽ അതിവിപുലമായ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

 പൾസ് പോളിയോ വിതരണത്തിൻ്റെ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ കഴിഞ്ഞ വർഷങ്ങളിലെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി തോമസും സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ബിലാൽ കെ.റാമും അവതരിപ്പിച്ചു. 

തുടർന്ന് ഭാവി വികസന നേട്ടങ്ങളേക്കുറിച്ച് തുറന്ന ചർച്ച നടന്നു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബിജു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. ജഗദീശ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ. വാസു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. മേരിക്കുട്ടി,എസ്. രാധാകൃഷ്ണൻ,ത്രേസ്യാമ ചാക്കോ,സബിത പ്രേംജി,പി.വി. സുശീലൻ,മിനി മനോജ്, ശോശാമ്മ, സി.ഡി.എസ്. ചെയർപേഴ്സൺ പി.ബി. രത്നകുമാരി, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. കെ. കരുണാകരൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഡി. മധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.ജെ. ലിജീഷ്, പി.ടി. ഷാജി, ബെന്നി.സി. പൊന്നാരം, വി.വി. രാജിമോൾ,എ.കെ ആലിച്ചൻ,സി.എം.അനി,ഒ.ആർ. പ്രദീപ് കുമാർ, സി.എൻ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. 


Follow us on :

More in Related News