Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗെയ്മർസോൺ എഫ്‌സിക്ക് വീണ്ടും കിരീടം

21 Jan 2026 18:11 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ് :സീബ് ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച പാരന്റ്സ് ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം തവണയും ഗെയ്മർസോൺ എഫ്‌സി ജേതാക്കളായി.

ആറ് ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരത്തിൽ മികച്ച ടീം വർക്കും ആകർഷകമായ കളിമികവുമാണ് ഗെയ്മർസോൺ എഫ്‌സിയെ വിജയത്തിലേക്ക് നയിച്ചത്.

രാവിലെ 9 മണിക്ക് ആരംഭിച്ച ഫുട്ബോൾ മത്സരങ്ങൾ സ്കൂൾ മൈതാനത്തെ ഉത്സവാന്തരീക്ഷത്തിലാക്കി. ആവേശകരമായ മത്സരങ്ങൾ കാണാൻ വലിയൊരു രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അവസരം ലഭിച്ചു. ഫൈനൽ മത്സരത്തിൽ മികച്ച തന്ത്രപരമായ നീക്കങ്ങളും കൃത്യമായ ഗോൾ അവസരങ്ങളുമാണ് ഗെയ്മർസോൺ എഫ്‌സിയുടെ മേൽക്കോയ്മ ഉറപ്പാക്കിയത്.

ടൂർണമെന്റിൽ മികച്ച കളിക്കാരനായി ഷാനി മാജിദിനെയും, മികച്ച ഗോൾകീപ്പറായി നിർണായക സേവനങ്ങൾ കാഴ്ചവെച്ച മുസ്തഫയെയും, ഏറ്റവും കൂടുതൽ ഗോൾ നേടി ടോപ് സ്കോററായി ഗെയ്മർസോൺ എഫ്‌സി ക്യാപ്റ്റൻ നാസർ കണ്ടിയിലിനെയും തിരഞ്ഞെടുത്തു.

സ്കൂൾ സ്പോർട്സ് വിംഗ് ചെയർമാൻ ഡോ. സിദ്ധിക്ക് വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും കൈമാറി. ചീഫ് ഗസ്റ്റ് എം. സുശാന്ത് സുകുമാറും പ്രിൻസിപ്പൽ ജോസഫ് സാറും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ടൂർണമെന്റിന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ചു.

ക്യാപ്റ്റൻ നാസർ കണ്ടിയിൽ നയിച്ച ടീമിൽ ടോണി, ഗോകുൽ, മുഹിയുദ്ധീൻ, അമീർ, നിശാഹത്ത്, വാസിൻ, മുആദ്, സമീർ സത്താർ, നൗഫൽ, അഷ്കർ, ഗോൾകീപ്പർ മുസ്തഫ എന്നിവരാണ് അംഗങ്ങളായിരുന്നത്. ടീമിന്റെ ഏകോപനവും ആത്മവിശ്വാസവുമാണ് തുടർച്ചയായ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വിലയിരുത്തി.

സ്പോർട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഫുട്ബോളിന് പുറമെ വോളിബോൾ, ഹാൻഡ് ബോൾ, ത്രോബോൾ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി നടന്ന കായികമേള സ്കൂൾ സമൂഹത്തിന് ആവേശവും ഐക്യവും പകർന്നു.

Follow us on :

More in Related News