Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചങ്ങാത്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

21 May 2025 20:33 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ കീഴ്പയ്യൂർ മണപ്പുറം സിറാജുൽ ഹുദാ മദ്രസയിൽ വിദ്യാർത്ഥിക്കൾക്കായി ചങ്ങാത്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.


 കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം മേപ്പയൂർ റേഞ്ച് ജനറൽ സെക്രട്ടറി നജീബ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.വിവിധ സെഷനുകളിൽ ശിഹാബുദ്ദീൻ സഖാഫി പറമ്പിൽ പീടിക, ബിഷറൂൾ ഹാഫി സഖാഫി , തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. എസ് എസ് എൽ

സി ഉന്നത വിജയികൾക്കും, എൽഎസ് എസ് ജേതാക്കൾക്കും ചടങ്ങിൽ മെമന്റോ വിതരണം ചെയ്തു.സുന്നി ജംഇയ്യത്തുൽ മുഅലിമീൻ മേപ്പയൂർ റേഞ്ച്

പ്രസിഡന്റ് ഉസ്മാൻ സഹദി വയനാട്, സദർ മു അലിം തശ്രീഫ് ഹാദി അൽ ഫാളിലി , കമ്മിറ്റി പ്രസിഡന്റ് ടി.എം.മൊയ്തീൻ ഹാജി , ഐസിഎഫ് പ്രതിനിധികളായ എൻ.കുഞ്ഞബ്ദുള്ള , കെ.കെ.മജീദ് മുസ്ലിയാർ , റാഷിദ് ഹിക്കമി തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News