Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 21:23 IST
Share News :
മസ്‌കറ്റ്: ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന ബിജു ജോണിന്റെ അനുസ്മരണാർത്ഥം ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റൂവി ബദർ അൽ സമ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ സ്വദേശികളും, വിദേശികളുമായി നിരവധി ആളുകളാണ് രക്തദാനം നൽകുന്നതിനായി എത്തിച്ചേർന്നത്. റൂവി ബദർ അൽ സമ ആശുപത്രി മാനേജർ ജയറാം ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, മനോജ് പെരിങ്ങേത്ത്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ, ആരോഗ്യ മന്ത്രാലയ അധികൃതർ, മലബാർ ഗോൾഡ് റീജണൽ മാർക്കറ്റിംഗ് മാനേജർ പങ്കജ് ചന്ദ്രസിങ്ങ് രാജ്പുത് എന്നിവർ സന്നിഹിതരായിരുന്നു.
മസ്‌കറ്റിലെ സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രാർത്ഥിച്ചു വരുന്ന ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ബിജു ജോൺ അനുസ്മരണത്തിന്റെ ഭാഗമായി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്‌മ ഭാരവാഹികളായ സുബിൻ, വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ, ഹരിദാസ് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.