Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ഏസ്റ്റോഡെന്റിൽ സൗജന്യ കോസ്മറ്റോളജി ക്യാമ്പ് ജനുവരി 12 മുതൽ

09 Jan 2026 09:23 IST

PALLIKKARA

Share News :

പരപ്പനങ്ങാടി: പുതുവർഷത്തോടനുബന്ധിച്ച് ചർമ്മ-കേശ സംരക്ഷണത്തിനായി പരപ്പനങ്ങാടി ഏസ്റ്റോഡെന്റ് (Aestodent) ക്ലിനിക്കിന്റെ നേതൃത്വത്തിൽ ത്രിദിന സൗജന്യ കോസ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 12, 13, 14 (തിങ്കൾ, ചൊവ്വ,ബുധൻ) തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ കൺസൾട്ടേഷൻ, സ്കിൻ & സ്കാൽപ്പ് അനാലിസിസ് എന്നിവ തികച്ചും സൗജന്യമായിരിക്കും. കൂടാതെ, ആവശ്യമുള്ളവർക്ക് ഹൈ ഫ്രീക്വൻസി മെഷീൻ അല്ലെങ്കിൽ ഹോട്ട് ഓയിൽ ഉപയോഗിച്ചുള്ള താരൻ ചികിത്സ, ബ്ലാക്ക് ഹെഡ്സ് & വൈറ്റ് ഹെഡ്സ് റിമൂവൽ എന്നിവയും സൗജന്യമായി ലഭിക്കും.

ചർമ്മത്തിന് തിളക്കം നൽകുന്ന ലേസർ സ്കിൻ റിജുവനേഷൻ ചികിത്സയുടെ ആദ്യ സിറ്റിംഗ് സൗജന്യമായി ലഭിക്കുന്നു എന്നതാണ് ക്യാമ്പിന്റെ മറ്റൊരു പ്രത്യേകത. പരപ്പനങ്ങാടി അഞ്ചപ്പുര, നഹാസൺസ് ബിസിനസ് കോംപ്ലക്സിലെ (Esaf ബാങ്കിന് സമീപം) ഏസ്റ്റോഡെന്റ് ക്ലിനിക്കിലാണ് ക്യാമ്പ് നടക്കുന്നത്. ഡെന്റൽ, ആയുർവേദ, കോസ്മറ്റോളജി വിഭാഗങ്ങൾ സംയോജിപ്പിച്ചാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 79-94135507 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Follow us on :

More in Related News