Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാല്പതാമത് കെ.എസ്.എസ്.പി.എ കോട്ടയം ജില്ലാ സമ്മേളനം; വൈക്കം നഗരത്തെ മൂവർണ്ണക്കൊടിയിലാഴ്ത്തി ആയിരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ പ്രകടനം.

19 Dec 2024 14:44 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലെ സാധാരണക്കാരായ ആളുകളെ പോലെ പെൻഷൻ ജീവനക്കാർക്കും ദുരിതകാല മാണിതെന്നും മറ്റ് പല പെൻഷൻ സംഘടനകളും സർക്കാർ വിലാസം സംഘടനകളായി പ്രവർത്തിക്കുമ്പോൾ പെൻഷൻ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നിരന്തരം പോരാടുന്ന ഏക സംഘടന കെ എസ് എസ് പി എ മാത്രമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം എൽ എ. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാല്പതാമത് കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിടിച്ച് നിർത്താതെ സർക്കാർ മറ്റ് എല്ലാത്തരത്തിലുള്ള അമിതഭാരം കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാതെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് പി.കെ മണിലാൽ അധ്യക്ഷത വഹിച്ചു.ഡി.സി. സി പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്. പി. എ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.ആർ കുറുപ്പ് സംഘടനാ സന്ദേശം നൽകി. നേതാക്കളായ കെ.വി മുരളി ,ടി.എസ് സലിം, രാജൻ കുരുക്കൾ, കെ. ഡി പ്രകാശൻ, പി.വി സുരേന്ദ്രൻ, ടി.ആർ രമേശൻ, പി.ജെ ആൻ്റണി, ബി.ഐ പ്രദീപ് കുമാർ, സി.സുരേഷ് കുമാർ, ലീലാമ്മ ജിമ്മി, തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ദേവസ്വം ഗ്രൗണ്ടിൽ നിന്നും വൈക്കം നഗരത്തെ മൂവർണ്ണക്കൊടിയിലാഴ്ത്തി നടന്ന പ്രകടനത്തിൽ വനിതാ പ്രവർത്തകർ അടക്കം ആയിരങ്ങൾ അണിനിരന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധനും, വനിതാ സമ്മേളനം കെ. പി.സി സി സെക്രട്ടറി സുധാ കുര്യനും ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനം അഡ്വ.മോൻസ് ജോസഫ് എംഎൽഎയും സമാപന സമ്മേളനം യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസും ഉദ്ഘാടനം ചെയ്തു.


Follow us on :

More in Related News