Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യ തൊഴിലാളി ക്ഷേമനിധി ബേർഡ് നക്ഷത്രതിളക്കം 2025 സംഘടിപ്പിച്ചു.

28 Jun 2025 09:21 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം ജില്ലയിലെ മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പഠനത്തിലും കായിക മത്സരങ്ങളിലും ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് പ്രചോദനം നല്കാൻ മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച നക്ഷത്രതിളക്കം 2025 എന്ന പരിപാടി സി.കെ ആശ എം എൽ എ ഉത്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡ് ചെയർമാൻ കുട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങൾ,മത്സ്യ തൊഴിലാളി യുണിയൻ ഭാരവാഹികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News