Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാഷ് അവാർഡ്

21 May 2025 20:34 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എസ്സ്.എസ്സ്.എൽ.സി. പ്ലസ് ടു, പരീക്ഷകളിലും, കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അതാതു ഫിഷറീസ് ഓഫീസുകളിൽ മേയ് 31 വരെ അപേക്ഷ നൽകാം. എസ്.എസ്.എൽ.സി.യ്ക്ക് 8 എ+ വരെ നേടിയവരെയും, +2/വി.എച്ച്.എസ്.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവരെയും, കായിക മത്സരങ്ങളിൽ ദേശീയ/അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരെയും അവാർഡിനായി പരിഗണിക്കും.മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ് പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, അച്ഛൻ/അമ്മയുടെ ക്ഷേമനിധി പാസ്ബുക്കിൻന്റെ പകർപ്പ് തുടങ്ങിയവ സ്വയം തയ്യാറാക്കിയ അപേക്ഷയോടോപ്പം സമർപ്പിക്കണം.


Follow us on :

More in Related News