Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകരെ ആദരിച്ചു

19 Aug 2025 08:10 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: നിറവ് റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. അവാർഡ് ജേതാവ് ഒ.കെ. സുരേഷ് കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു.


സി.കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്യാമള ഇടപ്പള്ളി മുഖ്യഅതിഥി ആയി.എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. റെസിഡൻസ് അസോസിയേഷൻ പ്രവർത്തന പരിധിയിലെ കർഷകരായ കെ. പി. മൂസ്സ, എം.എം.രാഘവൻ, ക്ഷീര കർഷകരായ ബാലൻ പടിക്കൽ, പ്രേമ പള്ളിക്കൽ,കർഷക തൊഴിലാളികളായ രാമചന്ദ്രൻ ചിത്തിര,ബഷീർ മാനന്തേരി, അശോകൻ പുനത്തിൽ മീത്തൽ, നാരായണി ഗോശാലക്കണ്ടി, രാധ മാവിനി മീത്തൽ,തെങ്ങ് കയറ്റ തൊഴിലാളി ഭാസ്കരൻ പള്ളിക്കൽ മീത്തൽ, എന്നിവരെ ആദരിച്ചു.

അഡ്വ. എം. കൃഷ്ണൻ, ,സതീദേവി എസ്, ഒ.കെ. ചന്ദ്രൻ, ഡോക്ടർ പി. രാധ, വി.വി. രാജൻ, ഡോ. ഇ. കെ. പ്രീത,സി.രാഘവൻ,പി.എം. രാജൻ, ജനാർദ്ദനൻ നായർ,രാമചന്ദ്രൻ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.


എം ബി ബി എസ് ബിരുദം നേടിയ മുഹമ്മദ്‌ നിസാം കാസിം എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അദ്രിജ ബാലകൃഷ്ണൻ, സിയാ ഫാത്തിമ, മുഹമ്മദ്‌ ഷാമിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഗംഗാധരൻ നായർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News