Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 21:36 IST
Share News :
കോട്ടയം: കോട്ടയത്തിൻ്റെ തനിമയും, കായൽ ഭംഗിയുമെല്ലാം ആവോളമാസ്വദിച്ച ശേഷമാണ് രാഷ്ട്രപതി ദൗപതി മുർമു കൊച്ചിയിലേക്ക് യാത്രയായത്. വ്യാഴാഴ്ച കുമരകം താജ് ഹോട്ടലിലാണ് രാഷ്ട്രപതി രാത്രി തങ്ങിയത്. വെള്ളിയാഴ്ച രാവിലെ കുമരകത്തിൻ്റെയും, കായലിൻ്റെയും ഭംഗി ആസ്വദിക്കുവാൻ രാഷ്ട്രപതി സമയം കണ്ടെത്തി. രാവിലെ പത്തോടെ താജ് ഹോട്ടലിൽ നിന്നും കോട്ടയത്തേക്കുള്ള കാർ യാത്രയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു കുമരകം ചന്തക്കവലയിൽ ഇറങ്ങി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം വെള്ളിയാഴ്ച കടന്നുപോകുന്നതിനു മുൻപായി വൻജനകൂട്ടം റോഡിന്റെ ഇരുവശങ്ങളിലും സ്‌ഥാനം പിടിച്ചിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹം കുമരകം ചന്തക്കവലയിലേക്ക് വന്നത്. കാണാൻ കാത്തുനിന്നവരെ നിരാശപ്പെടുത്താതെ രാഷ്ട്രപതി കാറിൽനിന്നിറങ്ങി. ഇല്ലിക്കൽ കവലയിൽ നിന്നിരുന്ന സ്കൂൾ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യാനും രാഷ്ട്രപതി സമയം കണ്ടെത്തി.
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്ടർമാര്‍ഗം എറണാകുളത്തേക്ക് പോയി. ഹെലിപ്പാഡില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് യാത്രയയപ്പ് നല്‍കി. സഹകരണം- ദേവസ്വം- തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് എന്നിവരും സന്നിഹിതരായിരുന്നു.
Follow us on :
More in Related News
 
                        Please select your location.