Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 21:59 IST
Share News :
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്തുകയും ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്വീപ്പ് സെല്ലിന്റെയും നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിന് സമീപത്തെ സോക്കർ ടൗൺ ടർഫിൽ നടന്ന മത്സരം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി, തീരദേശം, പട്ടികവർഗം, വനിത തുടങ്ങി വിവിധ വിഭാഗങ്ങൾ മത്സരത്തിൽ പങ്കാളികളായി. ഡൈനാമിക് എഫ്.സി (വനിത), ടീം മഴവിൽ (ഭിന്നശേഷി), ഓറഞ്ച് എഫ്.സി (തീരദേശം) എന്നീ ടീമുകൾ അതത് വിഭാഗങ്ങളിൽ വിജയികളായി. വിജയികൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
അസിസ്റ്റന്റ് കലക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ ഡോ. എസ്മോ.ഹനപ്രിയ, സ്വീപ്പ് അസി. നോഡൽ ഓഫീസർ ഡോ. നിജീഷ് ആനന്ദ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ആർ സിന്ധു, ഊര് മൂപ്പൻ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.