Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 08:52 IST
Share News :
പരപ്പനങ്ങാടി : കേരളത്തിൽ നിന്ന് വീണ്ടും ഏഴ് അത്യപൂർവ ഇനം നിശാ ശലഭങ്ങളെ കണ്ടെത്തി ഡോ. സഫ്‌വാൻ കാനാഞ്ചേരി.
37 അത്യപൂർവ ഇനം നിശാ ശലഭങ്ങളെ കഴിഞ്ഞ വർഷങ്ങളിലായി ഡോ. സഫ്‌വാൻ കാനാഞ്ചേരി കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നും 7 അത്യപൂർവ്വയിനം നിശാശലഭങ്ങളെ കണ്ടെത്തി.
പരപ്പനങ്ങാടി സൂപ്പി കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ഡോ. സഫ്‌വാൻ കാനാഞ്ചേരി. കാസർഗോഡ് ജില്ലയിലെ ഹിൽസ്റ്റേഷനായ റാണിപുരം കാടുകളിൽ 2024 ഡിസംബർ മാസത്തിൽ നടത്തിയ സർവ്വേയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.
നോക്ടുയിടെ, ക്രാമ്പിടെ, എറെബിടെ, പയരാളിടെ, ഈകോഫോരിടെ, ടോർട്രിസിടെ എന്നീ കുടുംബങ്ങളിൽ പെട്ടവയാണ് ഇവ ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് ആദ്യമായാണ് ഈ ശലഭങ്ങളെ കണ്ടെത്തുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് എന്റെമോളജി റിസർച്ച് ഈ മാസം ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ 37 അത്യപൂർവ്വ ഇനത്തിൽപെട്ട നിശാശലഭങ്ങളെ ഡോ. സഫ്‌വാൻ കാനഞ്ചേരി കണ്ടെത്തിയിരുന്നു. ഇതും ഇന്റർനാഷണൽ ജേണൽ ഓഫ് എന്റമോളജി റിസർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.
കൂടുതലും രാത്രി സഞ്ചാരികളായ നിശാശലഭങ്ങളെ നമ്മുടെ പ്രദേശങ്ങളിൽ കാണാമെങ്കിലും അമിത കീടനാശിനി ഉപയോഗം, കാലാവസ്ഥാവ്യതിയാനം, അന്തരീക്ഷ മലിനീകരണം, ആതിഥേയ സസ്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാൽ ഇവയുടെ വൈവിധ്യം കുറയുന്നതായി തന്റെ റിപ്പോർട്ടിൽ ഡോ. സഫ്‌വാൻ കാനാഞ്ചേരി പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.