Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; യുവാവിനെ കുത്തി യുവതി,

29 Jun 2025 07:13 IST

Enlight News Desk

Share News :

കൊച്ചി: എറണാകുളം കതൃക്കടവിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം യുവാവിന് കുത്തേറ്റു. പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന യുവതിയാണ് ഗ്ലാസിന്റെ ചില്ല് കൊണ്ട് തൊടുപുഴ സ്വദേശിയായ യുവാവിനെ കുത്തിയത്. അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ആക്രമണം എന്നാണ് യുവതിയുടെ മൊഴി. യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. യുവാവിന്റെ കഴുത്തിനാണ് കുത്തേറ്റത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെയും കേസെടുത്തേക്കും.

Follow us on :

More in Related News