Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് തിങ്കളാഴ്ച

12 Oct 2025 18:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് തിങ്കളാഴ്ച (ഒക്ടോബർ 13) രാവിലെ 9.30 ന് ജില്ലാ പഞ്ചായത്തം​ഗം ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്യും. ​ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ ആധ്യക്ഷ്യം വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്തും ജില്ലാ പഞ്ചായത്തം​ഗം നിർമ്മലാ ജിമ്മിയും മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിക്കും. തുടർന്ന് ഭാവിവികസന നേട്ടങ്ങളേക്കുറിച്ച് തുറന്ന ചർച്ച നടക്കും. 

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ കൊണ്ടുക്കാലാ, ​ഗ്രാമപഞ്ചായത്തം​ഗങ്ങളായ പ്രത്യുഷ സുര, ആൻസി സിബി, മഞ്ജു അനിൽ, സാലിമോൾ ജോസഫ്, മിനി സാബു, ആനിയമ്മ ജോസഫ്, എൽസമ്മ ബിജു, അസിസ്റ്റന്റ് സെക്രട്ടറി എസ്. രതീഷ് എന്നിവർ പങ്കെടുക്കും.




Follow us on :

More in Related News