Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 10:59 IST
Share News :
മേപ്പയൂർ: നാല് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരുകൾ കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന കാഴ്ചപ്പാട് പോലുമില്ലാതിരുന്നപ്പോൾ ജനതാ ഗവൺമെൻ്റാണ് രാജ്യത്തിൻ്റെ പൂന്തോട്ടമായ കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം തിരിച്ച് കൊണ്ട് വന്നതെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.പഴയ കാല സോഷ്യലിസ്റ്റും ജനതാ പാർട്ടി നേതാവുമായിരുന്ന കീഴ്പ്പയ്യൂരിലെ വി.കെ. ചോയിയുടെ മുപ്പത്തിയ ഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അത് വരെ വെടിയെച്ചകൾ മാത്രം കേട്ടിരുന്ന കാശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ച് ഇന്ത്യയുടെ ദേശീയ മുഖ്യധാരയിലേക്ക് കാശ്മീരികളെ കൈ പിടിച്ചുയർത്തിയത് അന്നത്തെ ജനതാ സർക്കാരാണ്പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് ബിജെപി സർക്കാരുകൾ കാശ്മീരികളെ പ്രകോപിപ്പിക്കുന്ന സമീപനമാണ് കൈ കൊണ്ടത്. കരാക്രമണം തികച്ചും അപലപനീയമാണ് എന്നാൽ ഇത് വർഗ്ഗീയധ്രുവീകരണത്തിൻ്റെ ആഴം കൂട്ടാൻ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നും ലോഹ്യ ആരോപിച്ചു.
കീഴലാട്ട് കൃഷ്ണൻ ആധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിഷാദ് പൊന്നം കണ്ടി അനുസ്മരണ പ്രഭാഷണം നടത്തിസുനിൽ ഓടയിൽ, വി.പി. മോഹനൻ വി.പി. ദാനിഷ്, കെ.എം.നാരായണൻ, കെ.ടി. രമേശൻ എ. രാമചന്ദ്രൻ, വി.പി. രാജീവൻ, വി.പി. ഷാജി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.