Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട്ടിൽ റേഞ്ച് ഓഫീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

12 Feb 2025 21:17 IST

PEERMADE NEWS

Share News :


പീരുമേട് :


വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പീരുമേട് ആസ്ഥാനമായി റേഞ്ച് ഓഫീസ്വേണമെന്ന് ആവശ്യം ശക്തമാകുന്നു .നിലവിൽ പീരുമേട്ടിൽ പെരിയാർ വെസ്റ്റ് ഡിവിഷൻ്റെ കിഴിൽ റേഞ്ച് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് എന്നാൽ ഇവർ പെരിയാർ തേക്കടി കടുവാ സങ്കേതവുമായി ബന്ധപ്പെട്ടതാണ് പ്രവർത്തനം നടത്തുന്നത്. വന്യജീവി ആക്രമണം തടയണമെങ്കിൽപീരുമേട് ആസ്ഥാനമായി റേഞ്ച് ഓഫീസ് അനുവദിക്കേണ്ടതാണ്. നിലവിൽ കോട്ടയം ഡി.എഫ്.ഒയുടെ കീഴിൽ എരുമേലി റേഞ്ചിൻ്റെ ഓഫിസ് മുറിഞ്ഞ പുഴയിലാണ് പ്രവർത്തിക്കുന്നത് . അതിനാൽ ഇടുക്കി കേന്ദ്രമായി ഡി എഫ് ഒ ഓഫീസും പീരുമേട് കേന്ദ്രമായി റേഞ്ച് ഓഫീസും വേണം എന്ന ആവശ്യം ശക്തമാണ്.

Follow us on :

More in Related News