Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 07:17 IST
Share News :
പീരുമേട് :
ഒരു സ്കൂൾ വർഷം കൂടി അവസാനിക്കുമ്പോൾ പ്രാരാബ്ധങ്ങളുടെ നടുവിൽ പീരുമേട് സി.പി.എം ഹയർസെക്കൻഡറി സ്കൂൾ.1997, 98 കാലഘട്ടത്തിൽ പ്ലസ് വൺ ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിച്ചതിനെ തുടർന്നാണ് 3 ബാച്ചുകൾ പീരുമേട് സിപിഎം ഹയർ സെക്കൻഡറി സ്കൂളിന് ലഭ്യമാകുന്നത്. 150 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്ന് വിഭാഗങ്ങളിലായിരുന്നു ക്ലാസുകൾ അനുവദിച്ചിരുന്നത്.
കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച്
2018വാക്കോസ്ഏജൻസിയും 2019 പി.ഡബ്ല്യു.ഡിയും പഠനം നടത്തി ഡി .പി .ആർ സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു .തുടർന്ന്
2021 ൽ പുതിയ പ്ലസ് വൺ, പ്ലസ്ടു വിഭാഗങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി നിർവഹിക്കുകയാണ് ഉണ്ടായത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി .രവീന്ദ്രനാഥ്, ധനകാര്യ മന്ത്രി തോമസ് ഐസക് ,വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിസ്പീക്കർ പി.രാമകൃഷ്ണൻ കൂടാതെ എംപി എംഎൽഎമാർ തുടങ്ങി വിവിധ നേതാക്കൾ എത്തി നാട് വളരെ ആഘോഷപൂർവ്വം ആണ് തറക്കല്ലടിയിൽ ചടങ്ങ് സംഘടിപ്പിച്ചത്.
11 കോടി 52 ലക്ഷം രൂപയുടെ പുതിയ ബ്ലോക്കുകൾ പണിയുന്നതിന് നബാർടിനെ ആണ് ചുമതലപ്പെടുത്തിയിരുന്നത്.
ഇതിൻെറ തുടർനടപടികൾക്കായി ജില്ലാ പഞ്ചായത്ത് അനുമതിയോടുകൂടി പി.ഡബ്ല്യു.ഡി മണ്ണ് പരിശോധനയും അനുബന്ധ പ്രവർത്തനങ്ങളും നടത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി .എന്നാൽ 2021 നവംബറിൽ ഇതുവഴി കടന്നുപോയ ജില്ലാ ജിയോളജിസ്റ്റ് പ്രദേശത്ത് കെട്ടിടം പണിക്ക് അനുയോജ്യമല്ല എന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പണികൾ നിർത്തിവച്ചു.
അതോടൊപ്പം നിലവിൽ ഉണ്ടായിരുന്ന ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചു വന്ന കെട്ടിടവും പൊളിച്ചു മാറ്റിയിരുന്നു.
മൂന്നു വിഭാഗങ്ങളിലായി 6 ക്ലാസ് മുറികൾ പ്ലസ് വൺ പ്ലസ് ടു ബാച്ചുകൾക്ക് ആവശ്യമുള്ളിടത്ത് നിലവിൽ 5 ക്ലാസ് മുറികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ മാനദണ്ഡപ്രകാരം 30 x 20 അളവിലുള്ള ക്ലാസ് മുറികളാണ് വേണ്ടത് എന്നാൽ സി.പി.എം സ്കൂളിലെ പ്ലസ് ടു ബാച്ചുകൾ ഹൈസ്കൂൾ ക്ലാസുകൾ നടക്കുന്ന 20 * 20 അളവിലുള്ള മുറികളിലാണ് നടത്തുന്നത് .ഇതിൽ തന്നെ പ്ലസ് വൺ വിഭാഗം 100 വർഷത്തിലധികം പഴക്കമുള്ള ഓഡിറ്റോറിയത്തിൽ ആണ് കർട്ടൻ വച്ച് മറച്ച് നടത്തുന്നത്.
സയൻസ് വിഭാഗത്തിലെ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവക്ക് ലാബുകൾ ആവശ്യമാണ് .മൂന്ന് ലാബുകൾ ആവശ്യമുള്ളിടത്ത് രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ ഉള്ളത് കൂടാതെ കോമേഴ്സ് വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബും
കമ്പ്യൂട്ടർ ഇല്ലാത്തതിനാൽ
പ്രവർത്തിക്കുന്നില്ല. 2 18 അധ്യാപകരും രണ്ട് ലാബ് അസിസ്റ്റൻറ് മാർക്കും കൂടി ഒരു ശുചിമുറി മാത്രമാണ് ഉള്ളത്.മഴയത്ത് വെള്ളം ക്ലാസ് മുറികൾക്കുള്ളിൽ എത്താതിരിക്കാൻ നീല പടുത വലിച്ചുകെട്ടി ആണ് ഇപ്പോൾ ക്ലാസുകൾ നടത്തുന്നത്. പുതിയ അധ്യായന വർഷം എങ്കിലും ഈ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് പ്ലസ് വൺ വിദ്യാർഥികളും അധ്യാപകരും.
Follow us on :
More in Related News
Please select your location.