Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 20:12 IST
Share News :
കടുത്തുരുത്തി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 10 വരെ നീട്ടി. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ cvcontenteditor@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 10 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
Follow us on :
Tags:
More in Related News
Please select your location.