Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 00:07 IST
Share News :
മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരം പ്രശസ്ത ശാസ്ത്ര എഴുത്തുകാരനും ഗവേഷകനുമായ ഡോ.ജീവൻ ജോബ് തോമസ് ഉദ്ഘാടനം ചെയ്തു.
ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന വായനാ വാരാചരണത്തിന്റെ ഭാഗമായി ജൂലായ് 20 ന് വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ ഡോ. സോമൻ കടലൂർ സംസാരിക്കും. എം.ടി യുടെ രചനകളിലേക്കൊരു പ്രയാണം എന്ന പരിപാടിയിൽ റഹ്മാൻ കൊഴുക്കല്ലൂർ, റജി ,ഹാരൂൺ ഉസ്മാൻ,ഷാജി കാവിൽ , സുരേഷ് ഉണ്ണി എന്നീ പ്രമുഖ ചിത്രകാരൻമാർ പങ്കെടുക്കുന്ന പരിപാടി നടക്കും. 24 ന് നടക്കുന്ന സാഹിത്യ പ്രശ്നോത്തരി ദിനേശ് പാഞ്ചേരി നയിക്കും . ജൂൺ 25 ന് അടിയന്തരാവസ്ഥയുടെ 50ാം വാർഷികമായ ദിവസം അടിയന്തരാവസ്ഥയുടെ നേരനുഭവങ്ങൾ എന്ന വിഷയത്തിൽ പ്രസ്ത സാമൂഹ്യ പ്രവർത്തക കെ. അജിത, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. വി. കുഞ്ഞിരാമൻ എന്നിവർ സംസാരിക്കും.
.പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എസ്.സനിയ മുഖ്യാതിഥിയെ പരിചയപ്പെടുത്തി പ്രിൻസിപ്പൽ ഇൻ ചാർജ്എൻ.ജയന്തി , എ. സുബാഷ് കുമാർ,കെ.ഹാരിസ് , എം.സിനി, കെ.സി.മജീദ് എന്നിവർ സംസാരിച്ചു .
ബി.എസ്.ജെൻസി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.