Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി; ഉത്സവത്തിന് കൊടിയേറ്റിനുള്ള കൊടി ക്കൂറയുടെ സമർപ്പണം നവംബർ 14ന് നടക്കും.

10 Nov 2026 14:13 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ സമർപ്പണം നവംബർ 14ന് നടക്കും. ഉദയനാപുരം ക്ഷേത്രത്തിൽ രാവിലെ 9 നും വൈക്കം ക്ഷേത്രത്തിൽ രാവിലെ 10.30 നുമാണ് കൊടിക്കൂറ സമർപ്പിക്കുന്നത്. എക്സ് ലൻ്റ് ഉടമ വൈക്കം പ്രയാർ ആലുങ്കൽ പ്രതാപചന്ദ്രനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമർപ്പിക്കുന്നത്. കൊടിക്കൂറ കിഴക്കേ ഗോപുര നടയിൽ നിന്നും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച ശേഷമാണ് ക്ഷേത്ര കൊടിമരച്ചുവട്ടിൽ സമർപ്പിക്കുന്നത്. ദേവസ്വം അധികൃതർ കൊടിക്കൂറ ഏറ്റ് വാങ്ങി അവകാശിയായ മൂസതിനെ ഏല്പിക്കും.

അഞ്ചര മീറ്റർ നീളത്തിൽ നവ ഗ്രഹ സങ്കല്പത്തിൽ ഒൻപത് വർണ്ണങ്ങളിലായി നിർമ്മിക്കുന്ന കൊടിക്കൂറയിലെ ഏഴു നിറം മൂന്ന് തവണ ആവർത്തിച്ച് ഇരുപത്തിയൊന്നു കോളമായാണ് കൊടിക്കൂറയുടെ നിർമാണം. 

വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ നന്ദികേശ്വൻ, തൃക്കണ്ണ്, വലിയ കുമിള, കാളാഞ്ചി, ഓട്ടുമണി, മാൻ എന്നിവയും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ ചന്ദ്രക്കല, വെള്ളി കുമിള, തമിഴിൽ ഓം എന്നക്ഷരം, മയിൽ വാഹനം കാളാഞ്ചി, ഓട്ടുമണി എന്നിവ ആലേഖനം ചെയ്യും.

ശബരിമല ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ കൊടിക്കൂറ നിർമ്മിച്ച ചെങ്ങന്നൂർ ക്ഷേത്ര ചമയ നെറ്റിപ്പട്ടം നിർമ്മാണ ശാലയിലെ സാജനാണ് കൊടിക്കൂറ യുണ്ടാക്കുന്നത്. വൈക്കം - ഉദയനാപുരം ക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രത്യേക വൃതാനുഷ്ഠാനങ്ങളോടെയാണ് കൊടിക്കുറ ഒരുക്കുന്നത്. വൈക്കത്തും ഉദയനാപുരത്തും വേണ്ട കൊടിക്കുറ കഴിഞ്ഞ 20 വർഷമായി സാജനാണ് തയ്യാറാക്കുന്നത്.

Follow us on :

More in Related News