Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ നൈറ്റ് മാർച്ച് നടത്തി.

10 Oct 2025 23:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോൺഗ്രസ്സ് വർക്കിംഗ്‌ പ്രസിഡന്റ് ഷാഫിപറമ്പിൽ എം. പി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും പോലീസ് അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ച് തലയോലപറമ്പിൽ വെള്ളിയാഴ്ചരാത്രി കോൺഗ്രസ്സ് പ്രവർത്തകർ മാർച്ച് നടത്തി. സികെജി കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് വൈകിട്ട്

യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിലാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്. യു ഡി എഫ് പ്രതിക്ഷേധത്തിനിടെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി മുഖാമുഖം വന്നതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു. പോലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി. ഇതിനിടെയാണ് എംപിക്ക് പരിക്കേറ്റത്. ഡി സി സി പ്രസിഡൻ്റ് ഉൾപ്പടെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു. 

ഷാഫി പറമ്പിൽ എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ടൗണിൽ നടത്തിയ നൈറ്റ് മാർച്ചിന്

ബ്ലോക്ക് പ്രസിഡൻ്റ് എം.കെ .ഷിബു ,സിയാദ് ബഷീർ, ഷൈൻപ്രകാശ്, ജയേഷ് മാമ്പള്ളി, സി.ജി.ബിനു സീതു ശശിധരൻ, സജി സദാനന്ദൻ, റെജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News