Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവ് ഷാജി പുല്ലാട്ട്

09 Aug 2025 17:21 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായി ഷാജി പുല്ലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.തെക്കേമല നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാമസംഗമം അവസാന നിമിഷം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീന്‍ ഇടപെട്ടു അട്ടിമറിക്കുകയായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യാന്‍ വരാന്‍ തയ്യാറായിരുന്ന ഇടുക്കി ജില്ലാ കലക്ടറെഅവസാനദിവസം തെറ്റിധരിപ്പിച്ചാണ് പ്രോഗ്രാം ഇല്ലാതാക്കിയത്.പ്രോഗ്രാമിന്റെ അധ്യക്ഷയാവേണ്ട പ്രസിഡന്റ് സംഗമവും പഞ്ചായത്തുമായോ പ്രസിഡന്റ് എന്ന നിലയിലോ യാതൊരു ബന്ധവുമില്ലന്നു കലക്ടറുടെ ഗണ്‍മാനെ വിളിച്ചു പറയുകയും അതിനാല്‍ പ്രോഗ്രാമില്‍ പങ്കെടുക്കരുതെന്നു ആവശ്യപ്പെടുകയുമായിരുന്നു.ഇതേ തുടര്‍ന്നു കലക്ടര്‍ പ്രോഗ്രാമില്‍ പങ്കെടുക്കില്ലന്നു അറിയിക്കുകയായിരുന്നു.സംഗമവുമായി ബന്ധപ്പെട്ടു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ തലേദിവസം വൈകിട്ടു ഏഴുമണിയോടെ കലക്ടറെ തെറ്റിധരിപ്പിച്ചുളള പഞ്ചായത്ത് പ്രസിഡന്റിന്റെ നാടകമാണ് പ്രോഗ്രാംഅട്ടിമറിച്ചത്.തെക്കേമല ക്രൈസ്തവ ദേവാലയം വിവിധ കുടുംബശ്രി യൂനിറ്റുകള്‍,വിവിധ കര്‍ഷകര്‍ എല്ലാവരും പ്രോഗ്രാമിനായി കഠിനാദ്ധ്വാനം ചെയ്തു പ്രോഗ്രം വിജയിപ്പിക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. വിവധ തലങ്ങളില്‍ മികവുകാട്ടിയ വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ നാടിനു പുറത്തുപോയിരുന്ന നിരവധിയാളുകള്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍ എത്തിചേര്‍ന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തെക്കേമല ഗ്രാമത്തോട് കാട്ടിയ ചതിവാണിതെന്നും ഷാജി പറഞ്ഞു

         കോണ്‍ഗ്രസിന് ഒറ്റക്കു ഭൂരിപക്ഷമുളള ഇവിടെ കോണ്‍ഗ്രസ് പ്രസിഡന്റായ ഇവര്‍ ഒപ്പമുളളവരെ ദ്രോഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും യുവപഞ്ചായത്തംഗവുമായ ആളിനെതിരെ പെണ്‍ക്കേസില്‍ കുടുക്കാന്‍ കൂട്ടുനിന്നുപ്രവര്‍ത്തിച്ചത് പഞ്ചായത്ത് പ്രസിഡന്റ് നിജിനിയാണന്നു ഷാജി ആരോപിച്ചു.മഹിളകോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ പ്രസിഡന്റ്മായ ഡൊമിനസജിയെ അഴിമതികേസില്‍ കുടുക്കാന്‍ മുന്‍കൈ എടുത്തത് നിജിനി ഷംസുദീനാണ്.പഞ്ചായത്ത് ആഫീസില്‍ താത്കാലികമായി ജോലി ചെയ്തു വന്നിരുന്ന യുവതിയെ അടുത്തിയിടെ പുറത്താക്കാനുളള ശ്രമം നടത്തി അപമാനിച്ചതും പഞ്ചായത്ത് പ്രസിഡന്റാണന്നും നീതിക്കു നിരക്കാത്ത നടപടിയുമായി മുന്നോട്ടു പോകുന്ന ഇവര്‍ക്ക് സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലന്നും പ്രോഗ്രാം അട്ടിമറിച്ച ഇവര്‍ തെക്കേമല ഗ്രാമവാസികളോടുമാപ്പു പറയണമെന്നും ഷാജി പുല്ലാട്ട് ആവശ്യപ്പെട്ടു.

--

Follow us on :

More in Related News