Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 17:58 IST
Share News :
തലയോലപ്പറമ്പ്: മകന് കാനഡയിൽ ജോലിക്ക് വിസാ നല്കാമെന്ന് വാഗ്ദാനം നൽകി കീഴൂർ സ്വദേശിയിൽ നിന്നും 1.06 ലക്ഷം രൂപ തട്ടിയതായി പരാതി. എറണാകുളം രവിപുരത്ത് ഇൻ്റർഷണൽ എന്ന സ്ഥാപന ഉടമ മനോജ് എം.ജോയിക്കെതിരെയാണ് കീഴൂർ സ്വദേശി തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. 2023 ഓഗസ്റ്റിൽ പണമായും പിന്നീട്
പരാതിക്കാരൻ്റെ തലയോലപ്പറമ്പിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും 2023 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അക്കൗണ്ടിലൂടെയും പണം വാങ്ങിയ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും വിസായോ, നൽകിയ പണമോ തിരികെ ലഭിച്ചിരുന്നില്ല. ഇയാളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെതുടർന്ന് പരാതിക്കാരൻ രവിപുരത്ത് അന്വേഷിച്ചപ്പോഴാണ് ഓഫീസ് പൂട്ടി കിടക്കുന്നതായി അറിയുന്നതും, സ്ഥാപന ഉടമയ്ക്ക് വിവിധ ജില്ലകളിൽ ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ചതിന് കേസുള്ള വിവരം അറിയുന്നതും. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.