Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 14:30 IST
Share News :
കുമളി:മീഡിയ മംഗളവും, കുമളി ഗ്രാമ പഞ്ചായത്തും ചേർന്ന് കുമളി, വണ്ടിപ്പെരിയാർ, മേഖലയിൽ പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് മെമൻ്റോയും സർട്ടിഫിക്കറ്റുകളു വിതരണം ചെയ്തു.കുമളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ ഉത്ഘാടനം ചെയ്തു.
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയിരുന്ന വിദ്യാർത്ഥികളെയാണ് സംഘടനകളും മറ്റും ഇതുവരെ അനുമോദിച്ചിരുന്നതെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ മീഡിയ മംഗളവും, ഗ്രാമ പഞ്ചായത്തും ചേർന്നു നടത്തിയ അനുമോദന ചടങ്ങ് അഭിനന്ദനാർഹ മാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നിറണാകുന്നേൽ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം. സിദ്ധിക്അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡയ്സി സെബാസ്ൻ മുഖ്യപ്രഭാഷണം നടത്തി.
മംഗളം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് പി.വിജയൻ, കുമളി ഗവ. ഹയർ സെക്കണ്ട റിസ്കുൾ പ്രിൻസിപ്പൽ ബിനുലാൽ , കുമളി ഗവ. ഐ.റ്റി. ഐ. സ്കൂൾ പ്രിൻസിപ്പൽ മല്ലിക എ, സിനിയർ ചേംമ്പർ ഇൻ്റർ നാഷണൽ തേക്കടി ലീജിയൻ പ്രസിഡൻ്റ് ക്യാപറ്റൻ. ഒ. ചെറിയാൻ വെൺമേലിൽ, മംഗളം ലേഖകൻ ജോയ് വി .ഇരുമേട,
മീഡിയ കോളേജ് കോർഡിനേറ്റർമാരായ അഭിജിത് കുമാർ, വിഷ്ണുപ്രസാദ്,എസ്.സി. ഐ തേക്കടി ലീജിയൻ ജനറൽ സെക്രട്ടറി എം.എസ്. നൗഷാദ്, എസ്.സി. ഐ. നാഷണൽ കോർഡിനേറ്റർ ടി.എസ്. ലാലു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Follow us on :
More in Related News
Please select your location.