Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 12:36 IST
Share News :
ചാലക്കുടി: നഗരസഭയുടെ 2025-26 സാമ്പത്തിക വർഷത്തേക്കുളള ബഡ്ജറ്റ് ചെയർമാൻ ഷിബു വാലപ്പന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷ സി.ശ്രീദേവി അവതരിപ്പിച്ചു.
1650369629 രൂപ വരവും 1607867060 രുപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്
പൊതുജനാരോഗ്യം, കൃഷി, സമഗ്ര വിദ്യാഭ്യാസം, കുടിവെള്ള വിതരണം, മാലിന്യനിർമാർജ്ജനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ്. നഗരസഭയിലെ 36ആശാവർക്കർമാർക്ക്
25000 രൂപ വീതം വാർഷിക ഇൻസന്റീവ് നൽകുന്നതിന് 10.80 ലക്ഷം രൂപ വിലയിരുത്തിയിട്ടുണ്ട്.
ചാലക്കുടി നഗരസഭ നടുവം കവികൾ സ്മാരക ലൈബ്രറിയുടെ അറ്റകുറ്റപ്പണികൾക്കും പുസ്തകങ്ങളടക്കമുള്ള അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി 5 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വിലയിരുത്തിയിരിക്കുന്നത്.
കലാഭവൻ മണി പാർക്ക്, പൗലോസ് താക്കോൽക്കാരൻ പാർക്ക് എന്നിവയുടെ വികസനത്തിന് 25 ലക്ഷം രൂപ വിലയിരുത്തി.
നടുവം കവികൾ അനുസ്മരണം, ജോസ് പല്ലിശ്ശേരി അനുസ്മരണം എന്നിവയ്ക്കായി 2ലക്ഷം ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.