Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 18:44 IST
Share News :
ചായ്പന്‍കുഴി: സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.അന്തോണീസിന്റെ ഊട്ട് തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ.ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ.ജിജോ ചക്കിയേത്ത് സഹകാര്‍മികത്വം വഹിച്ചു. ഈ മാസം 11,12 തിയതികളിലാണ് തിരുനാളാഘോഷം. 11ന് രാവിലെ ഏഴിന് വി.കുര്‍ബാന,ലദീഞ്ഞ്,നൊവേന,എട്ടിന് വീടുകളിലേക്ക് പൊന്‍നാവ് എഴുന്നള്ളിപ്പ്, വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച, ആറിന് കോര്‍മല ആശ്രമം സുപ്പീരിയര്‍ ഫാ.ജോളി വട്ടംകണ്ടത്തിലിന്റ കാര്‍മികത്വത്തില്‍ വി.കുര്‍ബാന, സന്ദേശം തുടര്‍ന്ന് കൂടുതുറക്കല്‍ ശുശ്രൂഷ,ലദീഞ്ഞ്,നൊവേന, വിശുദ്ധന്‍രെ പൊന്‍നാവ് എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവയുണ്ടാകും. 12ന് രാവിലെ 9.30ന് പ്രധാന പ്രസുദേന്തിവാഴ്ച, 10ന് ഫാ.അന്‍സന്‍ ആന്റോ കോഴിക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ.ആന്റു ആലപ്പാടന്റെ വചനസന്ദേശം എന്നിവയുണ്ടാകും. ഫാ.ജോജി കാഞ്ഞൂക്കാരന്‍ സഹകാര്‍മികനാകും. തുടര്‍ന്ന് സെന്‍ര് ജോസഫ് കപ്പേളയിലേക്ക് പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, വൈകുന്നേരം ആറിന് ഇടവകദിനാഘോഷം, കലാസന്ധ്യ, 13ന് മരിച്ചവര്‍ക്കായുള്ള വി.കുര്‍ബാന, തിരുനാള്‍ കൊടിയിറക്കം .
Follow us on :
Tags:
More in Related News
Please select your location.