Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 06:57 IST
Share News :
കോഴിക്കോട്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്പർശം എജുക്കേഷണൽ & ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്, അവാർഡ് ദാനം, സ്കോളർഷിപ്പ് വിതരണം എന്നിവ സംഘടിപ്പിക്കുന്നു. ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വെച്ചാണ് ചടങ്ങ് നടക്കുന്നത്.
വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പരിചയപ്പെടുത്തുന്നതും, തുടർപഠനത്തോടൊപ്പം വ്യക്തിത്വ വികാസത്തിനും ഉതകുന്ന രീതിയിലാണ് കരിയർ ഗൈഡൻസ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ വെച്ച് വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും, അർഹരായവർക്കുള്ള സ്കോളർഷിപ്പുകളും വിതരണം ചെയ്യുമെന്ന് ചെയർമാൻ ആഷിഖ് ചെലവൂര്‍ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പങ്കെടുക്കാനുള്ള അവസരം. എസ്.എസ്.എൽ.സി. / പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾ തങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, പഠിച്ച സ്ഥാപനം, നേടിയ ഗ്രേഡ്/മാർക്ക് എന്നിവ താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിലോ ലിങ്ക് വഴിയോ ജൂൺ 6-നകം അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ:
90618 88869
95395 70459
ഗൂഗിൾ ഫോം ലിങ്ക്:
Follow us on :
Tags:
More in Related News
Please select your location.