Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുന്നുകളെ വരവേറ്റ് മരിയഗിരി സ്കൂളിൽ നഴ്‌സറി പ്രവേശനോത്സവം നടന്നു

03 Jun 2026 20:14 IST

PEERMADE NEWS

Share News :



പീരുമേട്: പുത്തൻ പ്രതീക്ഷകളും പുഞ്ചിരിയുമായി മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നഴ്‌സറി കുട്ടികളുടെ പ്രവേശനോത്സവം ആഘോഷങ്ങളോടെ നടത്തപ്പെട്ടു. മാതാപിതാക്കളോടൊപ്പം അക്ഷരമുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ സമ്മാനങ്ങളും മധുരവും നൽകിയാണ് അധ്യാപകർ വരവേറ്റത്.

സ്കൂൾ പ്രിൻസിപ്പൽ ഫാ : സ്റ്റിജോ തേക്കുംകാട്ടിൽ അധ്യക്ഷതവഹിച്ചു.

ഫാ : പീറ്റർ വട്ടപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ അധ്യയനവർഷത്തിലേക്ക് ചുവടുവെക്കുന്ന കുട്ടികൾക്ക് അദ്ദേഹം ഭാവുകങ്ങൾ നേർന്നു.

ചടങ്ങിന് തുടർന്ന് നഴ്‌സറി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി സിജു ജോസഫ് അധ്യാപിക സ്മിത ജോസ് . നഴ്‌സറി വിദ്യാർത്ഥിനി കുമാരി ധൻവി എം. ദേവ് എന്നിവർ പ്രസംഗിച്ചു.

അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News